عن عائشة رضي الله عنها عن النبي صلى الله عليه وسلم قال:
«إِنَّ أَبْغَضَ الرِّجَالِ إِلَى اللهِ الْأَلَدُّ الْخَصِمُ».
[صحيح] - [متفق عليه] - [صحيح البخاري: 2457]
المزيــد ...
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി ﷺ പറഞ്ഞു:
"ജനങ്ങളിൽ അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ളവൻ കടുത്ത കുതർക്കിയും മർക്കടമുഷ്ഠിക്കാരനുമായവനാണ്."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 2457]
കഠിനമായി തർക്കിച്ചു കൊണ്ടേയിരിക്കുകയും ധാരാളമായി തർക്കങ്ങളിൽ പ്രവേശിക്കുകയും, സത്യത്തിന് കീഴൊതുങ്ങുകയോ അത് സ്വീകരിക്കുകയോ ചെയ്യാതിരിക്കുകയും, അതിനെ തൻ്റെ തർക്കത്തിലൂടെ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരെ അല്ലാഹുവിന് വെറുപ്പാണ് എന്ന് നബി ﷺ ഈ ഹദീഥിലൂടെ അറിയിക്കുന്നു. തനിക്ക് അർഹതപ്പെട്ടതിന് വേണ്ടിയാണ് തർക്കിക്കുന്നത് എങ്കിൽ പോലും അതിൽ അതിരുകവിയുകയും, പരിധിക്കപ്പുറം പോവുകയും, അറിവില്ലാതെ തർക്കിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നതും ഈ പറഞ്ഞതിൻ്റെ ഉദ്ദേശ്യത്തിൽ പെടും.