عَنْ أَبِي هُرَيْرَةَ رضي الله عنه:
أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يَقُولُ فِي سُجُودِهِ: «اللهُمَّ اغْفِرْ لِي ذَنْبِي كُلَّهُ دِقَّهُ، وَجِلَّهُ، وَأَوَّلَهُ وَآخِرَهُ وَعَلَانِيَتَهُ وَسِرَّهُ».
[صحيح] - [رواه مسلم] - [صحيح مسلم: 483]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- തൻ്റെ സുജൂദിൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "അല്ലാഹുവേ! എന്റെ പാപങ്ങൾ മുഴുവൻ നീ പൊറുത്തുതരേണമേ! അതിലെ ചെറുതും വലുതും, ആദ്യത്തേതും അവസാനത്തേതും, രഹസ്യമായതും, പരസ്യമായതും (പൊറുത്തുതരേണമേ)."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 483]
നബി (ﷺ) തൻ്റെ സുജൂദിൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: അല്ലാഹുവേ! എൻ്റെ തിന്മകൾ നീ എനിക്ക് പൊറുത്തു തരേണമേ! അവ നീ മറച്ചു വെക്കുകയും, അവയുടെ ദുഷ്ഫലങ്ങളിൽ നിന്ന് നീയെന്നെ സംരക്ഷിക്കുകയും, അവ നീ മായ്ച്ചു കളയുകയും വിട്ടുതരികയും മാപ്പാക്കുകയും ചെയ്യേണമേ! എൻ്റെ തിന്മകളെല്ലാം; അതിൽ ചെറുതും കുറച്ചുമായ തിന്മകളും, വലുതും ധാരാളമുള്ളതുമായ തിന്മകളും, തിന്മകളുടെ ആരംഭവും മദ്ധ്യവും അവസാനത്തേതും, പരസ്യമായതും രഹസ്യമായതും, നിനക്ക് മാത്രം അറിയാവുന്നതായ തിന്മകളുമെല്ലാം എനിക്ക് പൊറുത്തു നൽകേണമേ!