ഉപവിഭാഗങ്ങൾ

ഹദീസുകളുടെ പട്ടിക

ഒരാൾ തൻ്റെ ഭവനത്തിൽ പ്രവേശിക്കുകയും, വീട്ടിൽ കയറുമ്പോഴും ഭക്ഷണം കഴിക്കുന്ന വേളയിലും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്താൽ പിശാച് പറയും: നിങ്ങൾക്ക് (ഇവിടെ) രാപ്പാർക്കാനോ അത്താഴം കഴിക്കാനോ സാധ്യമല്ല
عربي ഇംഗ്ലീഷ് ഉർദു
നീ ഇപ്രകാരം പറയുക: لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، اللهُ أَكْبَرُ كَبِيرًا، وَالْحَمْدُ لِلَّهِ كَثِيرًا، سُبْحَانَ اللهِ رَبِّ الْعَالَمِينَ، لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ الْعَزِيزِ الْحَكِيمِ (സാരം) അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവൻ മാത്രമാണ് ആരാധനക്ക് അർഹൻ; അവന് യാതൊരു പങ്കുകാരനുമില്ല. അല്ലാഹുവാണ് എല്ലാത്തിനേക്കാളും വലിയവൻ. അല്ലാഹുവിനെ ധാരാളമായി ഞാൻ സ്തുതിക്കുന്നു. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ ഞാൻ പരിശുദ്ധപ്പെടുത്തുന്നു. പ്രതാപവാനും യുക്തിമാനുമായ അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു കഴിവും അവസ്ഥാന്തരവുമില്ല
عربي ഇംഗ്ലീഷ് ഉർദു
ഓ ജനങ്ങളേ! നിങ്ങൾ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുക. തീർച്ചയായും ഞാൻ ഒരു ദിവസം അവനിലേക്ക് നൂറുതവണ ഖേദിച്ചുമടങ്ങുന്നു
عربي ഇംഗ്ലീഷ് ഉർദു
നബി -ﷺ- തൻ്റെ സുജൂദിൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "അല്ലാഹുവേ! എന്റെ പാപങ്ങൾ മുഴുവൻ നീ പൊറുത്തുതരേണമേ! അതിലെ ചെറുതും വലുതും, ആദ്യത്തേതും അവസാനത്തേതും, രഹസ്യമായതും, പരസ്യമായതും (പൊറുത്തുതരേണമേ)
عربي ഇംഗ്ലീഷ് ഉർദു