عَنْ جَابِرِ بْنِ عَبْدِ اللهِ رضي الله عنهما أَنَّهُ سَمِعَ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ:
«إِذَا دَخَلَ الرَّجُلُ بَيْتَهُ، فَذَكَرَ اللهَ عِنْدَ دُخُولِهِ وَعِنْدَ طَعَامِهِ، قَالَ الشَّيْطَانُ: لَا مَبِيتَ لَكُمْ، وَلَا عَشَاءَ، وَإِذَا دَخَلَ، فَلَمْ يَذْكُرِ اللهَ عِنْدَ دُخُولِهِ، قَالَ الشَّيْطَانُ: أَدْرَكْتُمُ الْمَبِيتَ، وَإِذَا لَمْ يَذْكُرِ اللهَ عِنْدَ طَعَامِهِ، قَالَ: أَدْرَكْتُمُ الْمَبِيتَ وَالْعَشَاءَ».
[صحيح] - [رواه مسلم] - [صحيح مسلم: 2018]
المزيــد ...
ജാബിർ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി അദ്ദേഹം കേട്ടു:
"ഒരാൾ തൻ്റെ ഭവനത്തിൽ പ്രവേശിക്കുകയും, വീട്ടിൽ കയറുമ്പോഴും ഭക്ഷണം കഴിക്കുന്ന വേളയിലും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്താൽ പിശാച് പറയും: നിങ്ങൾക്ക് (ഇവിടെ) രാപ്പാർക്കാനോ അത്താഴം കഴിക്കാനോ സാധ്യമല്ല. അവൻ തൻ്റെ ഭവനത്തിൽ പ്രവേശിക്കുമ്പോൾ വീട്ടിൽ കയറുന്ന വേളയിൽ അല്ലാഹുവിനെ സ്മരിച്ചിട്ടില്ലെങ്കിൽ പിശാച് പറയും: നിങ്ങൾക്ക് രാപ്പാർക്കാൻ സ്ഥലം ലഭിച്ചിരിക്കുന്നു. ഭക്ഷണത്തിൻ്റെ വേളയിൽ അവൻ അല്ലാഹുവിനെ സ്മരിച്ചിട്ടില്ലെങ്കിൽ പിശാച് പറയും: നിങ്ങൾക്ക് രാപ്പാർക്കാൻ ഇടവും, അത്താഴത്തിന് ഭക്ഷണവും ലഭിച്ചിരിക്കുന്നു."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2018]
വീട്ടിൽ പ്രവേശിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അല്ലാഹുവിനെ സ്മരിക്കണമെന്ന് നബി -ﷺ- കൽപ്പിക്കുന്നു. ഒരാൾ ഇപ്രകാരം 'ബിസ്മില്ലാഹ്' (അല്ലാഹുവിൻ്റെ നാമത്തിൽ) എന്ന് പറഞ്ഞു കൊണ്ട് വീട്ടിൽ പ്രവേശിക്കുന്ന വേളയിലും ഭക്ഷണം കഴിക്കാൻ തുടങ്ങുന്ന വേളയിലും അല്ലാഹുവിനെ സ്മരിച്ചാൽ പിശാച് തൻ്റെ കൂട്ടാളികളോട് പറയും: നിങ്ങൾക്ക് ഇവിടെ രാപ്പാർക്കാനുള്ള അവസരമോ അത്താഴം ഭക്ഷിക്കാനുള്ള വഴിയോ ഇല്ല. കാരണം ഈ വീടിൻ്റെ ഉടമസ്ഥൻ അല്ലാഹുവിനെ സ്മരിച്ചു കൊണ്ട് നിങ്ങളിൽ നിന്ന് അല്ലാഹുവിനോട് സംരക്ഷണം തേടിയിരിക്കുന്നു. എന്നാൽ ഒരാൾ തൻ്റെ ഭവനത്തിൽ പ്രവേശിക്കുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ അല്ലാഹുവിനെ സ്മരിച്ചിട്ടില്ലെങ്കിൽ പിശാച് തൻ്റെ കൂട്ടാളികളോട് പറയും: നിങ്ങൾക്ക് ഈ വീട്ടിൽ രാപ്പാർക്കാനുള്ള സ്ഥലവും, അത്താഴത്തിനുള്ള ഭക്ഷണവും ലഭിച്ചിരിക്കുന്നു.