ഉപവിഭാഗങ്ങൾ

ഹദീസുകളുടെ പട്ടിക

ശുദ്ധി ഈമാനിൻ്റെ പകുതിയാണ്. 'അൽഹംദുലില്ലാഹ്' (അല്ലാഹുവിന് സർവ്വ സ്തുതിയും എന്ന വാക്ക്) തുലാസ് നിറക്കുന്നതാണ്. 'സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹ്' (അല്ലാഹുവിനെ ഞാൻ പരിശുദ്ധപ്പെടുത്തുകയും അവനെ ഞാൻ സ്തുതിക്കുകയും ചെയ്യുന്നു) എന്ന വാക്ക് -അല്ലെങ്കിൽ ഈ രണ്ട് വാക്കുകൾ- ആകാശങ്ങൾക്കും ഭൂമിക്കും ഇടയിലുള്ളതിനെ നിറക്കുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
ഒരാൾ തൻ്റെ ഭവനത്തിൽ പ്രവേശിക്കുകയും, വീട്ടിൽ കയറുമ്പോഴും ഭക്ഷണം കഴിക്കുന്ന വേളയിലും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്താൽ പിശാച് പറയും: നിങ്ങൾക്ക് (ഇവിടെ) രാപ്പാർക്കാനോ അത്താഴം കഴിക്കാനോ സാധ്യമല്ല
عربي ഇംഗ്ലീഷ് ഉർദു
പിശാച് നിങ്ങളിലൊരാൾ ഉറങ്ങിക്കഴിഞ്ഞാൽ അവൻ്റെ തലയുടെ അറ്റത്തായി മൂന്ന് കെട്ടുകൾ കെട്ടുന്നതാണ്. ഓരോ കെട്ടുകൾക്ക് മുകളിലും അടിച്ചു കൊണ്ട് അവൻ പറയും; സുദീർഘമായ രാവുണ്ട്; ഉറങ്ങിക്കൊള്ളുക
عربي ഇംഗ്ലീഷ് ഉർദു
എല്ലാ നിർബന്ധ നിസ്കാരങ്ങൾക്കും ശേഷം തുടരെത്തുടരെയുള്ള ചില വാക്കുകൾ; അവ പറയുന്നവർ -അല്ലെങ്കിൽ പ്രവർത്തിക്കുന്നവർ- ഒരിക്കലും നഷ്ടമുള്ളവരാകില്ല. മുപ്പത്തിമൂന്ന് തസ്ബീഹുകൾ, മുപ്പത്തിമൂന്ന് തഹ്മീദുകൾ, മുപ്പത്തിനാല് തക്ബീറുകൾ എന്നിവയാണവ
عربي ഇംഗ്ലീഷ് ഉർദു
പിശാച് നിങ്ങളിലൊരാളുടെ അടുത്ത് വരികയും 'ആരാണ് ഇന്നതിനെ സൃഷ്ടിച്ചത്? ആരാണ് ഇന്നതിനെ സൃഷ്ടിച്ചത്?' എന്ന് ചോദിച്ചു കൊണ്ടിരിക്കുകയും ചെയ്യും. അവസാനം 'ആരാണ് നിൻ്റെ റബ്ബിനെ സൃഷ്ടിച്ചത്?' എന്ന് അവൻ ചോദിക്കും. അവിടെ എത്തിയാൽ അവൻ അല്ലാഹുവിനോട് രക്ഷ ചോദിക്കുകയും അത് അവസാനിപ്പിക്കുകയും ചെയ്യട്ടെ
عربي ഇംഗ്ലീഷ് ഉർദു