عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«يَعْقِدُ الشَّيْطَانُ عَلَى قَافِيَةِ رَأْسِ أَحَدِكُمْ إِذَا هُوَ نَامَ ثَلاَثَ عُقَدٍ يَضْرِبُ كُلَّ عُقْدَةٍ عَلَيْكَ لَيْلٌ طَوِيلٌ، فَارْقُدْ، فَإِنِ اسْتَيْقَظَ فَذَكَرَ اللَّهَ، انْحَلَّتْ عُقْدَةٌ، فَإِنْ تَوَضَّأَ انْحَلَّتْ عُقْدَةٌ، فَإِنْ صَلَّى انْحَلَّتْ عُقْدَةٌ، فَأَصْبَحَ نَشِيطًا طَيِّبَ النَّفْسِ، وَإِلَّا أَصْبَحَ خَبِيثَ النَّفْسِ كَسْلاَنَ».
[صحيح] - [متفق عليه] - [صحيح البخاري: 1142]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"പിശാച് നിങ്ങളിലൊരാൾ ഉറങ്ങിക്കഴിഞ്ഞാൽ അവൻ്റെ തലയുടെ അറ്റത്തായി മൂന്ന് കെട്ടുകൾ കെട്ടുന്നതാണ്. ഓരോ കെട്ടുകൾക്ക് മുകളിലും അടിച്ചു കൊണ്ട് അവൻ പറയും; സുദീർഘമായ രാവുണ്ട്; ഉറങ്ങിക്കൊള്ളുക. അങ്ങനെ അവൻ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുകയും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്താൽ ഒരു കെട്ട് അഴിയും. അവൻ വുദൂഅ് എടുത്താൽ മറ്റൊരു കെട്ട് അഴിയും. അവൻ നിസ്കരിച്ചാൽ മുഴുവൻ കെട്ടുകളും അതോടെ അഴിയും. അങ്ങനെ ഉന്മേഷവാനും ശുദ്ധമനസ്സുള്ളവനുമായി അവന് നേരംപുലരും. അല്ലെങ്കിൽ പ്രയാസം നിറഞ്ഞ മനസ്സുള്ള, മടിയനായി കൊണ്ടായിരിക്കും അവൻ എഴുന്നേൽക്കുക."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 1142]
രാത്രി നിസ്കാരത്തിനോ ഫജ്ർ (സുബ്ഹ്) നിസ്കാരത്തിനോ എഴുന്നേൽക്കാൻ വേണ്ടി ഉദ്ദേശിക്കുന്ന ഒരാളുമായി പിശാച് നടത്തുന്ന പോരാട്ടത്തെ കുറിച്ചാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നത്.
മുഅ്മിനായ ഒരാൾ ഉറങ്ങാൻ വേണ്ടി തയ്യാറെടുത്താൽ പിശാച് അവൻ്റെ പിരടിയിൽ മൂന്ന് കെട്ടുകൾ കെട്ടുന്നതാണ്.
ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുകയും അല്ലാഹുവിനെ സ്മരിക്കുകയും, പിശാചിൻ്റെ ദുർബോധനത്തിന് വഴങ്ങാതിരിക്കുകയും ചെയ്താൽ അവൻ്റെ മേൽ നിന്ന് ഒരു കെട്ട് അഴിഞ്ഞു പോകുന്നതാണ്.
ശേഷം അവൻ വുദൂഅ് ചെയ്താൽ അടുത്ത കെട്ടും അഴിഞ്ഞു പോകും. -
ശേഷം അവൻ എഴുന്നേറ്റു നിസ്കരിക്കുകയാണെങ്കിൽ മൂന്നാമത്തെ കെട്ടും അവൻ്റെ മേൽ നിന്ന് അഴിയുന്നതാണ്. അതോടെ ഉന്മേഷവാനും മനസുഖമുള്ളവനുമായി അവൻ നേരം പുലരുന്നതാണ്. അല്ലാഹു അവനെ നന്മയിലേക്ക് നയിച്ചതിലും, അല്ലാഹുവിങ്കൽ അവന് വാഗ്ദാനം നൽകപ്പെട്ടിരിക്കുന്ന പ്രതിഫലത്തിലും പാപമോചനത്തിലും പ്രതീക്ഷയുള്ളവനായിരിക്കും അവൻ. പിശാച് അവൻ്റെ മേൽ നിശ്ചയിച്ച കെട്ടുകൾ നീങ്ങിപ്പോയതിലും അവൻ നന്മയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞതിലും അവന് സന്തോഷമുണ്ടായിരിക്കും.
ഇതല്ലായെങ്കിൽ, ദുർമനസ്സുള്ളവനും ദുഃഖഭാരത്തോടെയും നന്മകൾ ചെയ്യാനും സൽകർമ്മങ്ങൾ പ്രവർത്തിക്കാനും മടിയുള്ള നിലയിലുമായിരിക്കും അവൻ നേരം പുലരുക. കാരണം പിശാചിൻ്റെ കെട്ടുകൾ അവനെ ബന്ധിക്കുകയും, അല്ലാഹുവുമായുള്ള സാമീപ്യത്തിൽ നിന്ന് അവന് അകൽച്ച സംഭവിക്കുകയും ചെയ്തിരിക്കുന്നു.