عن أبي هريرة رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم : "لاَ يَقْبَل الله صلاَة أَحَدِكُم إِذا أَحْدَث حَتَّى يَتوضَّأ".
[صحيح] - [متفق عليه]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അശുദ്ധി വരുത്തിയാൽ അയാൾ വുദ്വു എടുക്കുന്നത് വരെ നിങ്ങളിലൊരാളുടെയും നമസ്കാരം അല്ലാഹു സ്വീകരിക്കുന്നതല്ല."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ആരെങ്കിലും നമസ്കരിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അവൻ ഏറ്റവും നല്ല അവസ്ഥയിലും മനോഹരമായ രൂപത്തിലും മാത്രമേ അതിലേക്ക് പ്രവേശിക്കാവൂ എന്ന് യുക്തിജ്ഞാനിയായ അല്ലാഹു നമ്മെ പഠിപ്പിക്കുന്നു. കാരണം അല്ലാഹുവിനും അവൻ്റെ അടിമക്കും ഇടയിലുള്ള ശക്തമായ ബന്ധമാണ് നമസ്കാരം. അല്ലാഹുവിനോടുള്ള രഹസ്യസംഭാഷണത്തിനുള്ള മാർഗമാണത്. അതിനാൽ ഓരോരുത്തരും വുദ്വു എടുക്കണമെന്നും, ശുദ്ധി സ്വീകരിക്കണമെന്നും അവൻ നമ്മോട് കൽപ്പിച്ചിരിക്കുന്നു. ശുദ്ധിയില്ലാതെയുള്ള നമസ്കാരം സ്വീകാര്യമല്ലെന്നും, തള്ളപ്പെടുന്നതാണെന്നും അവൻ നമ്മെ അറിയിക്കുകയും ചെയ്യുന്നു.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * നമസ്കാരത്തിൻ്റെ മഹത്വം. ശുദ്ധിയില്ലാതെ അത് സ്വീകരിക്കപ്പെടുകയില്ല.
  2. * അശുദ്ധി വരുത്തിയവൻ്റെ നമസ്കാരം സ്വീകരിക്കപ്പെടുന്നതല്ല; അവൻ അതിൽ നിന്ന് ശുദ്ധീകരിക്കുന്നത് വരെ. രണ്ട് തരം അശുദ്ധിയുണ്ട്; (ജനാബത് പോലുള്ള) വലിയ അശുദ്ധിയും, (മല മൂത്ര വിസർജനത്തിലൂടെ സംഭവിക്കുന്നത് പോലുള്ള) ചെറിയ അശുദ്ധിയും. (വലിയ അശുദ്ധിയിൽ നിന്ന് കുളിക്കണം. ചെറിയ അശുദ്ധിയിൽ വുദ്വു എടുത്താൽ ഇല്ലാതെയാകും.)
  3. അശുദ്ധി വുദ്വു നഷ്ടപ്പെടുത്തുകയും നമസ്കാരത്തെ നിഷ്ഫലമാക്കുകയും ചെയ്യും. നമസ്കാരത്തിലാണെങ്കിൽ പോലും.
  4. * നമസ്കാരം സ്വീകരിക്കപ്പെടില്ല എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത് നമസ്കാരം ശരിയാവില്ല എന്നും, നമസ്കാരം വീടുകയില്ല എന്നുമാണ്.
  5. * നമസ്കാരം സ്വീകരിക്കപ്പെടുന്നതും തള്ളപ്പെടുന്നതും ഉണ്ട് എന്ന് ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം. അല്ലാഹു നിശ്ചയിച്ച രൂപത്തിൽ നിർവ്വഹിക്കപ്പെട്ടതാണ് സ്വീകരിക്കപ്പെടുക. എന്നാൽ നിശ്ചയിക്കപ്പെടാത്ത രൂപത്തിലുള്ളത് തള്ളപ്പെടുന്നതാണ്. ഇതു പോലെ തന്നെയാണ് എല്ലാ ഇബാദത്തുകളും. കാരണം നബി -ﷺ- പറഞ്ഞിരിക്കുന്നു: "ആരെങ്കിലും നമ്മുടെ കൽപ്പനയില്ലാതെ ഒരു പ്രവൃത്തി ചെയ്താൽ അത് തള്ളപ്പെടുന്നതാണ്."
  6. * അശുദ്ധിയുള്ളവൻ വുദ്വുവെടുക്കുന്നത് വരെ നമസ്കരിക്കുന്നത് നിഷിദ്ധമാണ്. കാരണം അല്ലാഹു അവനിൽ നിന്ന് അത് സ്വീകരിക്കുന്നതല്ല. അല്ലാഹു സ്വീകരിക്കാത്ത ഒരു കാര്യം കൊണ്ട് അവനിലേക്ക് സാമീപ്യം തേടുക എന്നതാകട്ടെ, അല്ലാഹുവിനോട് എതിരാകലാണ്. അതിൽ ഒരു നിലക്കുള്ള പരിഹാസമാണ് ഉള്ളത്.
  7. * ഒരാൾ നമസ്കാരത്തിനായി വുദ്വു എടുക്കുകയും, ശേഷം മറ്റൊരു നമസ്കാരത്തിനുള്ള സമയം വന്നെത്തുകയും ചെയ്താൽ - നേരത്തെയുള്ള ശുദ്ധി നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ - വീണ്ടും വുദ്വു എടുക്കൽ അവന് നിർബന്ധമില്ല.
  8. * എല്ലാ നമസ്കാരങ്ങളും അശുദ്ധിയുള്ള അവസ്ഥയിൽ - വുദ്വുവെടുക്കുന്നത് വരെ - സ്വീകരിക്കപ്പെടുന്നതല്ല. ഫർദ്വായതും (നിർബന്ധം) നാഫിലതായതും (ഐഛികം) ആയ നമസ്കാരങ്ങളെല്ലാം ഇപ്രകാരം തന്നെ. ജനാസഃ നമസ്കാരത്തിൻ്റെ വിധിയും അതു പോലെതന്നെയാണ്. അതു പോലെ തന്നെയാണ് ജനാബത്ത് ഉള്ളവൻ്റെ കാര്യവും. അവൻ (ജനാബത്തിൽ നിന്ന് ശുദ്ധിയാവുക എന്ന ഉദ്ദേശത്തോടെ) കുളിക്കുന്നതിന് മുൻപ് നമസ്കാരം സ്വീകരിക്കപ്പെടുകയില്ല. ആരെങ്കിലും മറന്നു കൊണ്ട് (അശുദ്ധിയോടെ) നിസ്കരിച്ചാൽ അവൻ ആ നമസ്കാരം വീണ്ടും നിർവ്വഹിക്കണം.