ഹദീഥുകളുടെ പട്ടിക

ശുദ്ധി ഈമാനിൻ്റെ പകുതിയാണ്. 'അൽഹംദുലില്ലാഹ്' (അല്ലാഹുവിന് സർവ്വ സ്തുതിയും എന്ന വാക്ക്) തുലാസ് നിറക്കുന്നതാണ്. 'സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹ്' (അല്ലാഹുവിനെ ഞാൻ പരിശുദ്ധപ്പെടുത്തുകയും അവനെ ഞാൻ സ്തുതിക്കുകയും ചെയ്യുന്നു) എന്ന വാക്ക് -അല്ലെങ്കിൽ ഈ രണ്ട് വാക്കുകൾ- ആകാശങ്ങൾക്കും ഭൂമിക്കും ഇടയിലുള്ളതിനെ നിറക്കുന്നതാണ്
عربي الإنجليزية الأوردية
ശുദ്ധപ്രകൃതി എന്നാൽ അഞ്ച് കാര്യങ്ങളാണ്: ചേലാകർമ്മം, ഗുഹ്യഭാഗത്തെ രോമങ്ങൾ നീക്കം ചെയ്യുക, മീശ വെട്ടുക, നഖം മുറിക്കുക, കക്ഷത്തിലെ രോമങ്ങൾ പറിക്കുക എന്നിവയാണവ
عربي الإنجليزية الأوردية
നിങ്ങൾ മീശ ചെറുതാക്കുകയും, താടി വെറുതെ വിടുകയും ചെയ്യുക
عربي الإنجليزية الأوردية
ആരെങ്കിലും എൻ്റെ വുദൂഅ് (അംഗശുദ്ധി) പോലെ വുദൂഅ് എടുക്കുകയും, ശേഷം രണ്ട് റക്അത്ത് നമസ്കരിക്കുകയും, അതിൽ (നമസ്കാരമല്ലാത്ത) മറ്റൊന്നും മനസ്സിൽ സംസാരിക്കാതിരിക്കുകയും ചെയ്താൽ അവൻ്റെ മുൻകഴിഞ്ഞ തെറ്റുകളെല്ലാം പൊറുക്കപ്പെടുന്നതാണ്
عربي الإنجليزية الأوردية
ഒരാൾക്ക് അശുദ്ധി സംഭവിച്ചാൽ അയാൾ വുദൂഅ് ചെയ്യുന്നത് വരെ അയാളുടെ നിസ്കാരം അല്ലാഹു സ്വീകരിക്കുന്നതല്ല
عربي الإنجليزية الأوردية
“പല്ലു തേക്കുന്നത് വായക്ക് ശുദ്ധി നൽകുന്നതും, അല്ലാഹുവിന് തൃപ്തികരവുമാണ്.”
عربي الإنجليزية الأوردية
ആരെങ്കിലും വുദൂഅ് ചെയ്യുകയും, തൻ്റെ വുദൂഅ് നന്നാക്കുകയും ചെയ്യുകയാണെങ്കിൽ അവൻറെ പാപങ്ങൾ ശരീരത്തിൽ നിന്ന് പുറത്തു പോകും; എത്രത്തോളമെന്നാൽ അവൻ്റെ നഖങ്ങൾക്ക് അടിയിൽ നിന്നുവരെ അവ പുറത്തു പോകും
عربي الإنجليزية الأوردية
നിങ്ങൾ മൂത്രമൊഴിച്ചാൽ ശുദ്ധീകരിക്കുക. ഖബർ ശിക്ഷയിൽ മിക്കതും അത് കാരണത്താലാണ്.
عربي الإنجليزية الأوردية
ശുദ്ധി ഈമാനിൻ്റെ പകുതിയാണ്. 'അൽഹംദുലില്ലാഹ്' (അല്ലാഹുവിന് സർവ്വ സ്തുതിയും എന്ന വാക്ക്) തുലാസ് നിറക്കുന്നതാണ്. 'സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹ്' (അല്ലാഹുവിനെ ഞാൻ പരിശുദ്ധപ്പെടുത്തുകയും അവനെ ഞാൻ സ്തുതിക്കുകയും ചെയ്യുന്നു) എന്ന വാക്ക് -അല്ലെങ്കിൽ ഈ രണ്ട് വാക്കുകൾ- ആകാശങ്ങൾക്കും ഭൂമിക്കും ഇടയിലുള്ളതിനെ നിറക്കുന്നതാണ്
عربي الإنجليزية الأوردية
ചില മടമ്പുകൾക്ക് നരകത്തിൽ നിന്നുള്ള നാശം! നിങ്ങൾ വുദൂഅ് പൂർണ്ണമായി നിർവ്വഹിക്കുക
عربي الإنجليزية الأوردية
അവ രണ്ടും വിട്ടേക്കുക! തീർച്ചയായും ഞാൻ അവ രണ്ടും ധരിച്ചത് ശുദ്ധിയോടെയാണ്
عربي الإنجليزية الأوردية
അതൊരു നാഡിക്ക് ബാധിക്കുന്ന അസുഖമാകുന്നു. അതിനാൽ നിനക്ക് ആർത്തവം ഉണ്ടാകാറുണ്ടായിരുന്ന ദിവസങ്ങളുടെ എണ്ണം കണക്കാക്കി അവയിൽ നിസ്കാരം ഉപേക്ഷിക്കുകയും, ശേഷം കുളിക്കുകയും നിസ്കാരം നിർവ്വഹിക്കുകയും ചെയ്യുക
عربي الإنجليزية الأوردية
നിങ്ങളിൽ ആരെങ്കിലും വുദൂഅ് ചെയ്താൽ അവൻ തൻ്റെ മൂക്കിൽ (വെള്ളം) ആക്കുകയും, ശേഷം അത് ചീറ്റിക്കളയുകയും ചെയ്യട്ടെ. ആരെങ്കിലും കല്ല് കൊണ്ട് ശുചീകരിക്കുന്നെങ്കിൽ അവൻ അത് ഒറ്റയാക്കട്ടെ
عربي الإنجليزية الأوردية
നബി -ﷺ- രാത്രി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ സിവാക് കൊണ്ട് തൻ്റെ വായ വൃത്തിയാക്കുമായിരുന്നു
عربي الإنجليزية الأوردية
നിങ്ങൾ വിസർജന സ്ഥലത്ത് വന്നെത്തിയാൽ ഖിബ്‌ലക്ക് നേരെയോ, ഖിബ്‌ലക്ക് പിന്തിരിഞ്ഞു കൊണ്ടോ ഇരിക്കരുത്. മറിച്ച് നിങ്ങൾ കിഴക്ക് ഭാഗത്തേക്കോ പടിഞ്ഞാറ് ഭാഗത്തേക്കോ തിരിഞ്ഞിരിക്കുക
عربي الإنجليزية الأوردية
നിങ്ങളിലൊരാളും മൂത്രമൊഴിക്കുമ്പോൾ തൻ്റെ ഗുഹ്യസ്ഥാനം വലതുകൈ കൊണ്ട് പിടിക്കരുത്. വിസർജ്യം തൻ്റെ വലതു കൈ കൊണ്ട് തുടച്ചു നീക്കുകയുമരുത്. പാത്രത്തിൽ ശ്വാസം വിടുകയും ചെയ്യരുത്
عربي الإنجليزية الأوردية
നിങ്ങളിൽ ആരുടെയെങ്കിലും പാത്രത്തിൽ നിന്ന് നായ കുടിച്ചാൽ അവൻ ഏഴു തവണ അത് കഴുകട്ടെ
عربي الإنجليزية الأوردية
നബി -ﷺ- വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിച്ചാൽ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു: "അല്ലാഹുവേ! ആൺപിശാചുക്കളിൽ നിന്നും പെൺപിശാചുക്കളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു
عربي الإنجليزية الأوردية
ജനാബത്തിൽ നിന്ന് കുളിക്കേണ്ടതിൻ്റെ രൂപം.
عربي الإنجليزية الأوردية
നബി -ﷺ- ജനാബത്തിൽ നിന്ന് കുളിക്കുന്ന വേളയിൽ തൻ്റെ രണ്ട് കൈപ്പത്തികളും കഴുകുകയും, നിസ്കാരത്തിന് വേണ്ടി വുദൂഅ് ചെയ്യുന്നത് പോലെ അംഗശുദ്ധി വരുത്തുകയും, ശേഷം കുളിക്കുകയും ചെയ്യുമായിരുന്നു
عربي الإنجليزية الأوردية
ഞാൻ ധാരാളമായി മദ്‌യ് (രേതസ്സ്) വന്നിരുന്ന വ്യക്തിയായിരുന്നു. നബി -ﷺ- യുടെ മകളുമായുള്ള എൻ്റെ (വിവാഹ)ബന്ധം കാരണത്താൽ അവിടുത്തോട് ഇക്കാര്യത്തെ കുറിച്ച് ചോദിക്കാൻ എനിക്ക് ലജ്ജയായിരുന്നു. അതിനാൽ മിഖ്ദാദ് ബ്നു അസ്‌വദിനോട് ഞാൻ പറഞ്ഞതു പ്രകാരം അദ്ദേഹം ഇക്കാര്യം ചോദിച്ചപ്പോൾ നബി -ﷺ- പറഞ്ഞു: “അവൻ തൻ്റെ ലൈംഗികാവയവം കഴുകുകയും വുദൂഅ് എടുക്കുകയും ചെയ്യട്ടെ.”
عربي الإنجليزية الأوردية
നബി -ﷺ- യുടെ വുദൂഅ് അവർക്ക് വേണ്ടി ചെയ്തു കാണിച്ചു കൊടുത്തു
عربي الإنجليزية الأوردية
നിൻ്റെ രണ്ടു കൈകൾ കൊണ്ട് ഇപ്രകാരം ചെയ്യുക മാത്രമേ വേണ്ടിയിരുന്നുള്ളൂ." ശേഷം തൻ്റെ രണ്ട് കൈകളും അവിടുന്ന് മണ്ണിൽ ഒരു തവണ അടിക്കുകയും, വലതു കൈക്ക് മുകളിൽ ഇടതു കൈ കൊണ്ട് തടവുകയും, തൻ്റെ കൈപ്പത്തികളുടെ പുറംഭാഗവും മുഖവും തടവുകയും ചെയ്തു
عربي الإنجليزية الأوردية
ആഇശ -رَضِيَ اللَّهُ عَنْهَا- യോട് ഞാൻ ചോദിച്ചു: "നബി -ﷺ- തൻ്റെ വീട്ടിൽ പ്രവേശിക്കുമ്പോൾ ആദ്യം ചെയ്യാറുണ്ടായിരുന്നത് എന്താണ്?" അവർ പറഞ്ഞു: "പല്ലു തേക്കുക എന്നതാണ്
عربي الإنجليزية الأوردية
പിശാച് നിങ്ങളിലൊരാൾ ഉറങ്ങിക്കഴിഞ്ഞാൽ അവൻ്റെ തലയുടെ അറ്റത്തായി മൂന്ന് കെട്ടുകൾ കെട്ടുന്നതാണ്. ഓരോ കെട്ടുകൾക്ക് മുകളിലും അടിച്ചു കൊണ്ട് അവൻ പറയും; സുദീർഘമായ രാവുണ്ട്; ഉറങ്ങിക്കൊള്ളുക
عربي الإنجليزية الأوردية
ആരെങ്കിലും വെള്ളിയാഴ്ച്ച ദിവസം ജനാബത്തിൻ്റെ കുളി കുളിക്കുകയും, ശേഷം നേരത്തെ പുറപ്പെടുകയും ചെയ്താൽ അവൻ ഒരു ഒട്ടകത്തെ ബലിയർപ്പിച്ചവനെ പോലെയാണ്
عربي الإنجليزية الأوردية
നിങ്ങളിലാരെങ്കിലും ജുമുഅക്ക് വരുന്നെങ്കിൽ അവൻ കുളിക്കട്ടെ
عربي الإنجليزية الأوردية
സമുദ്രം; അതിലെ വെള്ളം ശുദ്ധീകരിക്കാൻ കഴിവുള്ളതും, അതിലെ ശവം ഭക്ഷിക്കാൻ അനുവദിക്കപ്പെട്ടതുമാണ്
عربي الإنجليزية الأوردية
വെള്ളം രണ്ട് ഖുല്ലത്ത് ഉണ്ടെങ്കിൽ അത് മാലിന്യത്തെ സ്വീകരിക്കുകയില്ല
عربي الإنجليزية الأوردية
നിങ്ങളിൽ ആരെങ്കിലും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ അവൻ മൂന്ന് തവണ മൂക്ക് ചീറ്റിക്കൊള്ളട്ടെ. കാരണം പിശാച് അവൻ്റെ നാസാരന്ധ്രങ്ങളിൽ രാത്രി കഴിച്ചു കൂട്ടിയിരിക്കുന്നു
عربي الإنجليزية الأوردية
ഒരാൾ വുദൂഅ് എടുത്തപ്പോൾ തൻ്റെ കാലിൽ ഒരു നഖത്തിൻ്റെ വലുപ്പത്തിനോളം ഭാഗം (നനവില്ലാതെ) വിട്ടു. അതു കണ്ടപ്പോൾ നബി -ﷺ- പറഞ്ഞു: "മടങ്ങിപ്പോയി നിൻ്റെ വുദൂഅ് നന്നാക്കുക." അദ്ദേഹം മടങ്ങിച്ചെല്ലുകയും, (വുദൂഅ് എടുക്കുകയും) ശേഷം നിസ്കരിക്കുകയും ചെയ്തു
عربي الإنجليزية الأوردية
നബി -ﷺ- ഒരു സ്വാഅ് മുതൽ അഞ്ച് മുദ്ദ് വരെയുള്ള വെള്ളം കൊണ്ട് കുളിക്കുമായിരുന്നു. ഒരു മുദ്ദ് വെള്ളം കൊണ്ട് അവിടുന്ന് വുദൂഅ് എടുക്കുകയും ചെയ്യാറുണ്ടായിരുന്നു
عربي الإنجليزية الأوردية
ഏതൊരു മുസ്ലിമായ വ്യക്തിയും വുദൂഅ് ചെയ്യുകയും, തൻ്റെ വുദൂഅ് നന്നാക്കുകയും, ശേഷം എഴുന്നേറ്റു രണ്ട് റക്അത് നിസ്കരിക്കുകയും, തൻ്റെ ഹൃദയവും മുഖവും അതിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്താൽ അവന് സ്വർഗം നിർബന്ധമാവാതിരിക്കില്ല
عربي الإنجليزية الأوردية
നിങ്ങളിലൊരാൾ വുദൂഅ് നിർവ്വഹിക്കുകയും, തൻ്റെ രണ്ട് ഖുഫ്ഫകളും ധരിക്കുകയും ചെയ്താൽ -അവൻ ഉദ്ദേശിക്കുന്നെങ്കിൽ- അവ രണ്ടിനും മേൽ തടവുകയും, ശേഷം നിസ്കരിക്കുകയും ചെയ്യട്ടെ; ഖുഫ്ഫ രണ്ടും അവൻ ഊരേണ്ടതില്ല; ജനാബത്താണെങ്കിലൊഴികെ
عربي الإنجليزية الأوردية
ആർത്തവം ശുദ്ധിയായതിന് ശേഷം കാണപ്പെടുന്ന അഴുക്ക്നിറമോ മഞ്ഞ നിറമോ ഞങ്ങൾ യാതൊന്നുമായി പരിഗണിക്കാറില്ലായിരുന്നു
عربي الإنجليزية الأوردية
നിൻ്റെ ആർത്തവമുറ നിന്നെ (നിസ്കാരത്തിൽ നിന്നും മറ്റും) തടഞ്ഞു വെക്കാറുള്ളത്ര സമയം നീ കാത്തുനിൽക്കുകയും, ശേഷം കുളിക്കുകയും ചെയ്യുക
عربي الإنجليزية الأوردية
നബി -ﷺ- എല്ലാ നിസ്കാരവേളയിലും വുദൂഅ് ചെയ്യാറുണ്ടായിരുന്നു
عربي الإنجليزية الأوردية
നബി -ﷺ- (ഓരോ അവയവങ്ങളും) ഒരൊറ്റ തവണ മാത്രമായി (കഴുകിക്കൊണ്ട്) വുദൂഅ് ചെയ്തിട്ടുണ്ട്
عربي الإنجليزية الأوردية
നബി -ﷺ- ഈരണ്ട് തവണകളായി വുദൂഅ് ചെയ്തു
عربي الإنجليزية الأوردية
നിങ്ങളിലാർക്കെങ്കിലും തൻ്റെ വയറിൽ എന്തെങ്കിലും അനുഭവപ്പെടുകയും, അവനിൽ നിന്ന് ( വുദൂഅ് മുറിക്കുന്ന) എന്തെങ്കിലും പുറത്തു പോയോ ഇല്ലയോ എന്ന് സംശയമുണ്ടാവുകയും ചെയ്താൽ അവൻ മസ്ജിദിൽ നിന്ന് പുറത്തു പോകേണ്ടതില്ല; എന്തെങ്കിലും ശബ്ദം കേൾക്കുകയോ മണം അനുഭവപ്പെടുകയോ ചെയ്യുന്നത് വരെ
عربي الإنجليزية الأوردية
ഓരോ ഏഴു ദിവസങ്ങളിലും ഒരു ദിവസം തൻ്റെ തലയും ശരീരം മുഴുവനും കഴുകിക്കൊണ്ട് കുളിക്കുക എന്നത് മുസ്‌ലിമിൻ്റെ മേലുള്ള ബാധ്യതയാണ്
عربي الإنجليزية الأوردية
ഞാൻ നബി -ﷺ- യുടെ അടുക്കൽ ഇസ്‌ലാം സ്വീകരിക്കണമെന്ന ഉദ്ദേശ്യത്തോടെ ചെന്നു. അപ്പോൾ അവിടുന്ന് എന്നോട് വെള്ളവും സിദ്റും കൊണ്ട് കുളിക്കാൻ പറഞ്ഞു
عربي الإنجليزية الأوردية
മീശ ചെറുതാക്കൽ, നഖം വെട്ടൽ, കക്ഷത്തിലെ രോമം എടുക്കൽ, ഗുഹ്യരോമം വടിക്കൽ എന്നീ കാര്യങ്ങൾ നബി (ﷺ) ഞങ്ങൾക്ക് സമയപരിധി നിശ്ചയിച്ചു തന്നിരുന്നു; നാൽപ്പത് ദിവസത്തിന് മുകളിലേക്ക് അവ ഉപേക്ഷിക്കരുത് എന്നായിരുന്നു അത്
عربي الإنجليزية الإندونيسية
നബി -ﷺ- വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ ഞാനും എന്നെ പോലുള്ള മറ്റൊരു കുട്ടിയും ഒരു പാത്രത്തിൽ വെള്ളവും ഒരു കുന്തവും വഹിച്ചു നിൽക്കുമായിരുന്നു. അവിടുന്ന് ആ വെള്ളത്തിൽ നിന്നായിരുന്നു ശുദ്ധി വരുത്തിയിരുന്നത്
عربي الإنجليزية الأوردية
ഒരിക്കൽ ഞാൻ നബി -ﷺ- യോടൊപ്പമായിരുന്നു. അങ്ങനെയിരിക്കെ അവിടുന്ന് ഒരു നാട്ടുകാരുടെ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തേക്ക് നീങ്ങിനിൽക്കുകയും, അവിടെ വെച്ച് നിന്നു കൊണ്ട് മൂത്രമൊഴിക്കുകയും ചെയ്തു
عربي الإنجليزية الأوردية
സുബ്ഹാനല്ലാഹ്! തീർച്ചയായും ഒരു മുഅ്മിൻ അശുദ്ധിയാവുകയില്ല
عربي الإنجليزية الأوردية
ഞാൻ ആഇശ -رَضِيَ اللَّهُ عَنْهَا- യോട് ചോദിച്ചു: "ആർത്തവകാരി (നഷ്ടമായ) നോമ്പ് നോറ്റുവീട്ടുന്നെങ്കിലും (നഷ്ടമായ) നിസ്കാരങ്ങൾ എന്തു കൊണ്ടാണ് മടക്കി നിർവ്വഹിക്കാത്തത്?
عربي الإنجليزية الأوردية
ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടില്ലാത്ത തൻ്റെ ചെറിയ കുഞ്ഞുമായി ഒരിക്കൽ അവർ നബി (ﷺ) യുടെ അടുത്ത് വന്നു. നബി (ﷺ) അവരുടെ കുട്ടിയെ തന്റെ മടിയിലിരുത്തിയപ്പോൾ, അവൻ നബി (ﷺ) യുടെ മടിയിൽ മൂത്രമൊഴിച്ചു. അപ്പോൾ നബി (ﷺ) വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു; അവിടുന്ന് വെള്ളം (മൂത്രമായ ഭാഗത്ത്) കുടയുക മാത്രമാണ് ചെയ്തത്; കഴുകിയില്ല
عربي الإنجليزية الأوردية
യാത്രയിലായിരിക്കുമ്പോൾ മൂന്ന് രാവും പകലും മലമൂത്ര വിസർജ്ജനം, ഉറക്കം പോലുള്ളവ (ചെറിയ അശുദ്ധി സംഭവിച്ചാൽ) ഞങ്ങളുടെ ഖുഫ്ഫകൾ അഴിക്കേണ്ടതില്ലെന്ന് അവിടുന്ന് കൽപ്പിക്കുമായിരുന്നു; ജനാബത്ത് (വലിയ അശുദ്ധി) ഉണ്ടായാൽ ഒഴികെ
عربي الإنجليزية الأوردية
വുദൂഅ് നീ പൂർണ്ണമായി നിർവ്വഹിക്കുക! വിരലുകൾക്കിടയിൽ കോർത്തു കഴുകുകയും, മൂക്കിൽ വെള്ളം കയറ്റി ശക്തിയായി ചീറ്റുകയും ചെയ്യുക; നോമ്പുകാരനല്ലെങ്കിൽ
عربي الإنجليزية الأوردية
നബി -ﷺ- ചാണകം കൊണ്ടോ എല്ല് കൊണ്ടോ ഇസ്തിൻജാഅ് (മലമൂത്ര വിസർജ്ജനം ശുചീകരിക്കുന്നത്) ചെയ്യുന്നത് വിലക്കിയിട്ടുണ്ട്
عربي الإنجليزية الأوردية
നബി -ﷺ- വിസർജ്ജന സ്ഥലത്ത് നിന്ന് പുറത്തു വന്നാൽ 'غُفْرَانَكَ' (അല്ലാഹുവേ! നിന്നോട് ഞാൻ പാപമോചനം തേടുന്നു) എന്ന് പറയുമായിരുന്നു
عربي الإنجليزية الأوردية
നിങ്ങളിൽ ആരും മൂന്ന് കല്ലുകളിൽ കുറഞ്ഞത് കൊണ്ട് വിസർജനാനന്തരം ശുദ്ധീകരിക്കരുത്
عربي الإنجليزية الأوردية
നബി (ﷺ) എല്ലാ അവസ്ഥകളിലും ഞങ്ങൾക്ക് ഖുർആൻ ഓതിത്തരാറുണ്ടായിരുന്നു; അശുദ്ധിയുള്ള (ജുനുബ്) അവസ്ഥയിൽ ഒഴികെ
عربي الإنجليزية الأوردية
അല്ലാഹുവിൻ്റെ റസൂൽ -ﷺ- ഒരു 'സ്വാഅ്' വെള്ളം കൊണ്ട് ജനാബത്ത് കുളി നിർവ്വഹിക്കുകയും, ഒരു 'മുദ്ദ്' വെള്ളം കൊണ്ട് വുദൂഅ് എടുക്കുകയും ചെയ്യുമായിരുന്നു
عربي الإنجليزية الأوردية
അല്ലാഹുവിൻ്റെ റസൂൽ -صَلَّى اللهُ عَلَيْهِ وَسَلَّمَ- മൂത്രമൊഴിക്കുകയും ശേഷം വുദൂഅ് ചെയ്ത് തന്റെ ഇരു ഖുഫ്ഫകൾക്ക് മീതെ തടവുകയും ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്
عربي الإنجليزية الأوردية
മുസ്ലിമായ -അല്ലെങ്കിൽ മുഅ്മിനായ- ഒരു മനുഷ്യൻ വുദൂഅ് നിർവ്വഹിക്കുകയും, തൻ്റെ മുഖം കഴുകുകയും ചെയ്താൽ തൻ്റെ രണ്ട് കണ്ണുകൾ കൊണ്ട് അവൻ നോക്കിയ എല്ലാ തെറ്റുകളും ആ വെള്ളത്തിനോടൊപ്പം -അല്ലെങ്കിൽ അതിൻ്റെ അവസാന തുള്ളിയോടൊപ്പം- പുറത്തു പോകും
عربي الإنجليزية الأوردية