عَنْ أَنَسٍ رضي الله عنه قَالَ:
كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَغْسِلُ، أَوْ كَانَ يَغْتَسِلُ، بِالصَّاعِ إِلَى خَمْسَةِ أَمْدَادٍ، وَيَتَوَضَّأُ بِالْمُدِّ.
[صحيح] - [متفق عليه] - [صحيح البخاري: 201]
المزيــد ...
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
"നബി -ﷺ- ഒരു സ്വാഅ് മുതൽ അഞ്ച് മുദ്ദ് വരെയുള്ള വെള്ളം കൊണ്ട് കുളിക്കുമായിരുന്നു. ഒരു മുദ്ദ് വെള്ളം കൊണ്ട് അവിടുന്ന് വുദൂഅ് എടുക്കുകയും ചെയ്യാറുണ്ടായിരുന്നു."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 201]
നബി -ﷺ- ജനാബത്തിൽ നിന്ന് ശുദ്ധിയാകാൻ വേണ്ടി ഒരു സ്വാഅ് വെള്ളം മുതൽ അഞ്ച് മുദ്ദ് വെള്ളം വരെ ഉപയോഗിച്ച് കുളിക്കാറുണ്ടായിരുന്നു. ഒരു മുദ്ദ് വെള്ളം കൊണ്ട് അവിടുന്ന് വുദൂഅ് എടുക്കുകയും ചെയ്യാറുണ്ടായിരുന്നു. ഒരു സ്വാഅ് എന്നാൽ നാല് മുദ്ദുകളാണ്. ഒരു മുദ്ദ് എന്നാൽ ഒത്തശരീരമുള്ള മനുഷ്യൻ്റെ രണ്ട് കൈപ്പത്തികൾ നിറയുന്നയത്രയാണ്.