ഹദീസുകളുടെ പട്ടിക

ആരെങ്കിലും എൻ്റെ വുദ്വു (അംഗശുദ്ധി) പോലെ വുദ്വു എടുക്കുകയും, ശേഷം രണ്ട് റക്അത് നിസ്കരിക്കുകയും, അതിൽ (നിസ്കാരമല്ലാത്ത) മറ്റൊന്നും മനസ്സിൽ സംസാരിക്കാതിരിക്കുകയും ചെയ്താൽ അവൻ്റെ മുൻകഴിഞ്ഞ തെറ്റുകളെല്ലാം പൊറുക്കപ്പെടുന്നതാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അശുദ്ധി വരുത്തിയാൽ അയാൾ വുദ്വു എടുക്കുന്നത് വരെ നിങ്ങളിലൊരാളുടെയും നമസ്കാരം അല്ലാഹു സ്വീകരിക്കുന്നതല്ല.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും വുദ്വു എടുക്കുകയും, തൻ്റെ വുദ്വു നന്നാക്കുകയും ചെയ്താൽ തിന്മകൾ അവൻ്റെ ശരീരത്തിൽ നിന്ന് പുറത്തു പോകുന്നതാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ശുദ്ധി വരുത്തൽ ഈമാനിൻ്റെ പകുതിയാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിങ്ങളിൽ ആരെങ്കിലും വുദു ചെയ്താൽ അവൻ തൻ്റെ മൂക്കിൽ (വെള്ളം) ആക്കുകയും, ശേഷം അത് ചീറ്റിക്കളയുകയും ചെയ്യട്ടെ. ആരെങ്കിലും കല്ല് കൊണ്ട് ശുചീകരിക്കുന്നെങ്കിൽ അവൻ അത് ഒറ്റയിട്ട എണ്ണമാക്കട്ടെ
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അവർക്ക് വേണ്ടി നബി (സ) യുടെ വുദു ചെയ്തു കാണിച്ചു കൊടുക്കുകയും ചെയ്തു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഒരാൾ വുദൂഅ് എടുത്തപ്പോൾ തൻ്റെ കാലിൽ ഒരു നഖത്തിൻ്റെ വലുപ്പത്തിനോളം ഭാഗം (നനവില്ലാതെ) വിട്ടു. അതു കണ്ടപ്പോൾ നബി -ﷺ- പറഞ്ഞു: "മടങ്ങിപ്പോയി നിൻ്റെ വുദൂഅ് നന്നാക്കുക." അദ്ദേഹം മടങ്ങിച്ചെല്ലുകയും, (വുദൂഅ് എടുക്കുകയും) ശേഷം നിസ്കരിക്കുകയും ചെയ്തു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി -ﷺ- എല്ലാ നിസ്കാരവേളയിലും വുദു ചെയ്യാറുണ്ടായിരുന്നു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി -ﷺ- (ഓരോ അവയവങ്ങളും) ഒരൊറ്റ തവണ മാത്രമായി (കഴുകിക്കൊണ്ട്) വുദു ചെയ്തിട്ടുണ്ട്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി -ﷺ- ഈരണ്ട് തവണകളായി വുദു ചെയ്തിട്ടുണ്ട്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിങ്ങളിലാർക്കെങ്കിലും തൻ്റെ വയറിൽ എന്തെങ്കിലും അനുഭവപ്പെടുകയും, അവനിൽ നിന്ന് (വുദു മുറിക്കുന്ന) എന്തെങ്കിലും പുറത്തു പോയോ ഇല്ലയോ എന്ന് സംശയമുണ്ടാവുകയും ചെയ്താൽ അവൻ മസ്ജിദിൽ നിന്ന് പുറത്തു പോകേണ്ടതില്ല; എന്തെങ്കിലും ശബ്ദം കേൾക്കുകയോ മണം അനുഭവപ്പെടുകയോ ചെയ്യുന്നത് വരെ
عربي ഇംഗ്ലീഷ് ഫ്രഞ്ച്