+ -

عَنْ ‌عَبْدِ اللهِ بْنِ زَيْدٍ رضي الله عنه:
أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ تَوَضَّأَ مَرَّتَيْنِ مَرَّتَيْنِ.

[صحيح] - [رواه البخاري] - [صحيح البخاري: 158]
المزيــد ...

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- ഈരണ്ട് തവണകളായി വുദൂഅ് ചെയ്തു.

[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 158]

വിശദീകരണം

നബി -ﷺ- ചില സന്ദർഭങ്ങളിൽ വുദൂഅ് ചെയ്താൽ വുദൂഇൻ്റെ അവയവങ്ങൾ ഈ രണ്ട് തവണ കഴുകുമായിരുന്നു. മുഖം കഴുകുന്നതും, വായ കൊപ്ലിക്കുന്നതും മൂക്കിൽ വെള്ളം കയറ്റി ചീറ്റുന്നതും, രണ്ട് കൈകളും കാലുകളും കഴുകുന്നതും ഈരണ്ട് തവണകളാക്കുമായിരുന്നു.

പരിഭാഷ: ഇംഗ്ലീഷ് ഉർദു ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി തുർക്കി ബോസ്‌നിയ സിംഹള ഇന്ത്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ തെലുങ്ക്‌ സ്വാഹിലി ബോർമീസ് തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية Kargaria النيبالية Yorianina الليتوانية الدرية الصربية الصومالية Keniaroandia الرومانية التشيكية ഇറ്റാലിയൻ Oromianina Kanadianina الأوكرانية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. വുദൂഇൻ്റെ അവയവങ്ങളെല്ലാം ഒരു തവണ കഴുകുക എന്നതാണ് നിർബന്ധമായിട്ടുള്ളത്. അതിൽ കൂടുതലുള്ളത് സുന്നത്താണ്.
  2. ചില സന്ദർഭങ്ങളിൽ വുദൂഅ് ഈരണ്ട് തവണകളായി ചെയ്യുക എന്നത് നബി -ﷺ- പഠിപ്പിച്ച രീതികളിലൊന്നാണ്.
  3. തല ഒരു തവണ തടവുക എന്നതാണ് വുദൂഇൻ്റെ രൂപങ്ങളിൽ (എല്ലായ്പ്പോഴുമുള്ള) രീതി.