عَنِ ابْنِ عَبَّاسٍ رضي الله عنهما قَالَ:
تَوَضَّأَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ مَرَّةً مَرَّةً.
[صحيح] - [رواه البخاري] - [صحيح البخاري: 157]
المزيــد ...
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
നബി -ﷺ- (ഓരോ അവയവങ്ങളും) ഒരൊറ്റ തവണ മാത്രമായി (കഴുകിക്കൊണ്ട്) വുദൂഅ് ചെയ്തിട്ടുണ്ട്.
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 157]
നബി -ﷺ- ചില സന്ദർഭങ്ങളിൽ വുദൂഅ് ചെയ്താൽ വുദൂഇൻ്റെ അവയവങ്ങൾ ഒരു തവണ മാത്രമായി ശുദ്ധി വരുത്താറുണ്ടായിരുന്നു. മുഖവും -അതിൽ പെടുന്ന വായയും മൂക്കും- ഒരു തവണ കഴുകും. രണ്ട് കൈകളും രണ്ട് കാലുകളും ഒരു തവണ വീതം കഴുകും. ഇത്രയാണ് വുദൂഇൻ്റെ കാര്യത്തിൽ നിർബന്ധമായിട്ടുള്ളത്.