عَنْ أَبِي هُرَيْرَةَ رضي الله عنه أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«إِذَا تَوَضَّأَ أَحَدُكُمْ فَلْيَجْعَلْ فِي أَنْفِهِ ثُمَّ لِيَنْثُرْ، وَمَنِ اسْتَجْمَرَ فَلْيُوتِرْ، وَإِذَا اسْتَيْقَظَ أَحَدُكُمْ مِنْ نَوْمِهِ فَلْيَغْسِلْ يَدَهُ قَبْلَ أَنْ يُدْخِلَهَا فِي وَضُوئِهِ، فَإِنَّ أَحَدَكُمْ لاَ يَدْرِي أَيْنَ بَاتَتْ يَدُهُ». ولفظ مسلم: «إِذَا اسْتَيْقَظَ أَحَدُكُمْ مِنْ نَوْمِهِ فَلَا يَغْمِسْ يَدَهُ فِي الْإِنَاءِ حَتَّى يَغْسِلَهَا ثَلَاثًا، فَإِنَّهُ لَا يَدْرِي أَيْنَ بَاتَتْ يَدُهُ».

[صحيح] - [متفق عليه]
المزيــد ...

അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"നിങ്ങളിൽ ആരെങ്കിലും വുദു ചെയ്താൽ അവൻ തൻ്റെ മൂക്കിൽ (വെള്ളം) ആക്കുകയും, ശേഷം അത് ചീറ്റിക്കളയുകയും ചെയ്യട്ടെ. ആരെങ്കിലും കല്ല് കൊണ്ട് ശുചീകരിക്കുന്നെങ്കിൽ അവൻ അത് ഒറ്റയിട്ട എണ്ണമാക്കട്ടെ. നിങ്ങളിൽ ആരെങ്കിലും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ തൻ്റെ വുദുവിൻ്റെ വെള്ളത്തിലേക്ക് കൈകൾ പ്രവേശിപ്പിക്കുന്നതിന് മുൻപ് അവ കഴുകിക്കൊള്ളട്ടെ; തൻ്റെ കൈ രാപ്പാർത്തത് എവിടെയാണെന്ന് അവനറിയുകയില്ല." മുസ്‌ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "നിങ്ങൾ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ തൻ്റെ കൈകൾ മൂന്ന് തവണ കഴുകാതെ അവ പാത്രത്തിൽ മുക്കാതിരിക്കട്ടെ. അവൻ്റെ കൈകൾ രാത്രി എവിടെയായിരുന്നു എന്ന് അവനറിയുകയില്ല."

സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

ശുദ്ധീകരണവുമായി ബന്ധപ്പെട്ട ചില വിധിവിലക്കുകളാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിച്ചിരിക്കുന്നത്. ഒന്ന്: വുദു ചെയ്താൽ അവൻ തൻ്റെ മൂക്കിലേക്ക് ശ്വാസത്തോടൊപ്പം വെള്ളം വലിച്ചു കയറ്റുകയും, ശേഷം ശ്വാസത്തോടൊപ്പം അത് പുറത്തേക്ക് ചീറ്റിക്കളയുകയും വേണം. രണ്ട്: ശരീരത്തിൽ നിന്ന് പുറത്തു വന്ന വിസർജ്യം വെള്ളം കൊണ്ടല്ലാതെ -കല്ലു കൊണ്ടോ മറ്റോ- വൃത്തിയാക്കാൻ ഉദ്ദേശിച്ചാൽ അവൻ ഒറ്റയിട്ട എണ്ണങ്ങളിലാണ് അത് ചെയ്യേണ്ടത്. ഇപ്രകാരം ശുദ്ധീകരിക്കുമ്പോൾ ഏറ്റവും കുറഞ്ഞ തവണ മൂന്നാണ്. വിസർജ്യം പൂർണ്ണമായി നീങ്ങുകയും, അതിൻ്റെ സ്ഥാനം ശുദ്ധിയാവുകയും ചെയ്യുന്നത് വരെയാണ് ഏറ്റവും കൂടിയ എണ്ണം. മൂന്ന്: രാത്രി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ കൈപ്പത്തി ഉടനെ പാത്രത്തിലേക്ക് പ്രവേശിപ്പിക്കരുത്. മറിച്ച് മൂന്നു തവണ പാത്രത്തിന് പുറത്തു വെച്ച് കൈകൾ കഴുകിയ ശേഷമേ അവൻ വുദു ചെയ്യാനായി പാത്രത്തിലേക്ക് കൈകൾ പ്രവേശിപ്പിക്കാവൂ. കാരണം തൻ്റെ കൈകൾ രാത്രിയിൽ എവിടെയെല്ലാം സ്പർശിച്ചിട്ടുണ്ട് എന്ന് അവനറിയില്ല. ചിലപ്പോൾ നജസുകൾ (മാലിന്യങ്ങൾ) അതിൽ പറ്റിപ്പിടിച്ചിട്ടുണ്ടായിരിക്കാം. അതുമല്ലെങ്കിൽ, പിശാച് അവൻ്റെ കൈകളെ ചലിപ്പിക്കുകയും ഉപദ്രവകരമായ വല്ല വസ്തുവും അതിലേക്ക് കൊണ്ടിടുകയും ചെയ്തിരിക്കാം. അതുമല്ലെങ്കിൽ വെള്ളം മോശമാക്കുന്ന വല്ലതും കൈകളിൽ ഉണ്ടായിരിക്കാം.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തമിൾ തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. വുദു ചെയ്യുമ്പോൾ മൂക്കിലേക്ക് വെള്ളം കയറ്റുക എന്നത് നിർബന്ധമാണ്. ശ്വാസം വലിക്കുന്നതോടൊപ്പം വെള്ളം മൂക്കിലേക്ക് പ്രവേശിപ്പിക്കുക എന്നതാണ് ചെയ്യേണ്ടത്. മൂക്കിൽ നിന്ന് വെള്ളം പുറത്തേക്ക് ശ്വാസത്തോടൊപ്പം ചീറ്റിക്കളയുക എന്നതും ഇതു പോലെ നിർബന്ധമാണ്.
  2. കല്ലു കൊണ്ടോ മറ്റോ ശുചീകരിക്കുമ്പോൾ അത് ഒറ്റയിട്ട തവണകളിലാക്കുക എന്നത് സുന്നത്താണ്.
  3. രാത്രിയിൽ ഉറങ്ങിയ ശേഷം, എഴുന്നേറ്റാൽ കൈകൾ രണ്ടും മൂന്ന് തവണ കഴുകാൻ നിർദേശമുണ്ട്.
വിഭാഗങ്ങൾ