+ -

عن أبي هريرة رضي الله عنه مرفوعًا: «اسْتَنْزِهوا من البول؛ فإنَّ عامَّة عذاب القبر منه».
[صحيح] - [رواه الدارقطني]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ മൂത്രമൊഴിച്ചാൽ ശുദ്ധീകരിക്കുക. ഖബർ ശിക്ഷയിൽ മിക്കതും അത് കാരണത്താലാണ്."
[സ്വഹീഹ്] - [ദാറഖുത്നി ഉദ്ധരിച്ചത്]

വിശദീകരണം

ഖബർ ശിക്ഷയുടെ കാരണങ്ങളിൽ ഒന്ന് നബി -ﷺ- ഈ ഹദീഥിൽ നമുക്ക് വിശദീകരിച്ചു തന്നിരിക്കുന്നു. അത്തരം കാരണങ്ങളുടെ കൂട്ടത്തിൽ ജനങ്ങൾക്കിടയിൽ ഏറ്റവും വ്യാപകമായ ഒരു കാര്യമാണത്. മൂത്രമൊഴിച്ചാൽ ശരിയായി ശുദ്ധീകരിക്കാതിരിക്കുകയും, വൃത്തിയാക്കാതിരിക്കുകയും ചെയ്യുക എന്നതാണത്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * മൂത്രം ശുദ്ധീകരിക്കുന്നതിൽ കാത്തുസൂക്ഷിക്കേണ്ട ശ്രദ്ധയും, ശരീരത്തിലോ വസ്ത്രത്തിലോ മൂത്രമാകാതിരിക്കാൻ അതിൽ നിന്ന് അകലം പാലിക്കേണ്ടതിൻ്റെ ആവശ്യകതയും.
  2. * മൂത്രം ഒഴിക്കുകയോ ശരീരത്തിലാവുകയോ ചെയ്താൽ ഏറ്റവും പെട്ടെന്ന് കഴുകുകയും, ശുദ്ധീകരിക്കുകയും ചെയ്യുന്നതാണ് കൂടുതൽ നല്ലത്. കാരണം നജസ് ഒപ്പം കൊണ്ടുനടക്കുന്നത് അതിലൂടെ ഒഴിവാക്കാൻ കഴിയും. എന്നാൽ നമസ്കാരത്തിൻ്റെ സന്ദർഭത്തിൽ അത് ശുദ്ധീകരിക്കുക എന്നത് നിർബന്ധമാകുന്നതാണ്.
  3. * മൂത്രം നജസാണ്. അത് ശരീരത്തിലോ വസ്ത്രത്തിലോ ഏതെങ്കിലും പ്രതലത്തിലോ ആയാൽ അവിടം നജസാകും. ആ അവസ്ഥയിൽ നമസ്കാരം ശരിയാവുകയില്ല. കാരണം നജസുകളിൽ നിന്ന് ശുദ്ധിയാവുക എന്നത് നമസ്കാരത്തിൻ്റെ നിബന്ധനകളിൽ ഒന്നാണ്.
  4. * മൂത്രം ഒഴിക്കുന്നത് ശുദ്ധീകരിക്കാതിരിക്കുക എന്നത് വൻപാപങ്ങളിൽ പെട്ട കാര്യമാണ്.
  5. * ഖബറിൽ ശിക്ഷയുണ്ട് എന്ന കാര്യം ഈ ഹദീഥ് സ്ഥിരീകരിക്കുന്നു. ഖുർആനിലും സുന്നത്തിലും സ്ഥിരപ്പെട്ട, പണ്ഡിതന്മാർക്കിടയിൽ ഏകാഭിപ്രായമുള്ള വിഷയമാണത്.
  6. * പരലോകത്തെ പ്രതിഫലം സ്ഥിരീകരിക്കുന്നു. പരലോകത്തിൻ്റെ ആദ്യത്തെ ഘട്ടമാണ് ഖബർ. മനുഷ്യരുടെ ഖബറുകൾ ഒന്നല്ലെങ്കിൽ സ്വർഗത്തിലെ പൂന്തോപ്പുകളിൽ ഒരു പൂന്തോപ്പായിരിക്കും. അല്ലെങ്കിൽ നരകത്തിൻ്റെ ഗർത്തങ്ങളിലൊന്നായിരിക്കും.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ