عَنْ عَمْرِو بْنُ سُلَيْمٍ الأَنْصَارِيُّ قَالَ: أَشْهَدُ عَلَى أَبِي سَعِيدٍ قَالَ: أَشْهَدُ عَلَى رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«الغُسْلُ يَوْمَ الجُمُعَةِ وَاجِبٌ عَلَى كُلِّ مُحْتَلِمٍ، وَأَنْ يَسْتَنَّ، وَأَنْ يَمَسَّ طِيبًا إِنْ وَجَدَ».

[صحيح] - [متفق عليه]
المزيــد ...

അംർ ബ്നു സുലൈം അൽ അൻസ്വാരീ (റ) നിവേദനം: അബൂ സഈദ് അൽ ഖുദ്‌രി ഇപ്രകാരം പറഞ്ഞതായി ഞാൻ സാക്ഷ്യം വഹിക്കുന്നു: (അബൂ സഈദ് പറഞ്ഞു:) നബി (സ) പറഞ്ഞതായി ഞാൻ സാക്ഷ്യം വഹിക്കുന്നു:
"വെള്ളിയാഴ്ച്ച ദിവസം കുളിക്കുക എന്നത് പ്രായപൂർത്തിയായ എല്ലാവർക്കും മേൽ അനിവാര്യമാണ്. (അതു പോലെ) പല്ലുതേക്കുക എന്നതും, സുഗന്ധം ലഭ്യമാണെങ്കിൽ അത് പുരട്ടുക എന്നതും."

സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

വെള്ളിയാഴ്ച്ച ദിവസം കുളിക്കുക എന്നത് പ്രായപൂർത്തിയെത്തിയ, ജുമുഅയിൽ പങ്കെടുക്കുക എന്നത് നിർബന്ധമുള്ള, മുസ്‌ലിമായ ഓരോ പുരുഷനും മേലും നിർബന്ധമായ ഒരു കർമ്മം ചെയ്യുന്നത് പോലെ പ്രാധാന്യമുള്ളതാണ്. ഇതു പോലെ, അവൻ്റെ പല്ലുകൾ തേച്ചു വൃത്തിയാക്കുക എന്നതും. നല്ല മണമുള്ള സുഗന്ധങ്ങളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ അത് പുരട്ടുക എന്നതും ഇതു പോലെത്തന്നെ.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. പ്രായപൂർത്തിയെത്തിയ, ഓരോ മുസ്‌ലിമായ പുരുഷന് മേലും വെള്ളിയാഴ്ച്ച ദിവസം കുളിക്കുക എന്നത് നിർബന്ധമാണ്.
  2. വൃത്തി കാത്തുസൂക്ഷിക്കുക എന്നതും, മോശമായ മണം നീക്കുക എന്നതും ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം മതപരമായ ബാധ്യതയാണ്.
  3. വെള്ളിയാഴ്ച്ച ദിവസത്തിൻ്റെ പ്രാധാന്യവും, അതിന് വേണ്ടി ഒരുങ്ങേണ്ടതിൻ്റെ ആവശ്യകതയും.
  4. വെള്ളിയാഴ്ച്ച ദിവസം പല്ലു തേക്കുക എന്നത് ഏറെ പ്രധാനപ്പെട്ട സുന്നത്താണ്.
  5. വെള്ളിയാഴ്ച്ച ദിവസം പള്ളിയിലേക്ക് പോകുന്നതിന് മുൻപ് എന്തെങ്കിലും സുഗന്ധം പുരട്ടുക എന്നത് സുന്നത്താണ്.
  6. സ്ത്രീകൾ മസ്ജിദിലേക്ക് പുറപ്പെടുമ്പോൾ അവർ സുഗന്ധം പുരട്ടുക എന്നത് അനുവദനീയമല്ല. സ്ത്രീകൾ സുഗന്ധം ഉപയോഗിക്കുന്നത് നബി (സ) വിലക്കിയ ഹദീഥുകൾ വേറെത്തന്നെ സ്ഥിരപ്പെട്ടിട്ടുണ്ട്.
  7. പ്രായപൂർത്തി എത്തിയവനെ കുറിച്ചാണ് ഹദീഥിൽ 'മുഹ്തലിം' എന്ന് പറഞ്ഞത്. ഒരാൾക്ക് പ്രായപൂർത്തി എത്തി എന്ന് അറിയിക്കുന്ന അടയാളങ്ങൾ ചിലതുണ്ട്. അതിൽ മൂന്ന് കാര്യങ്ങൾ പുരുഷനും സ്ത്രീക്കും ഒരു പോലെ ബാധകമാണ്. അവ താഴെ പറയാം.
  8. ഒന്ന്: പതിനഞ്ചു വയസ്സാവുക എന്നത്.
  9. രണ്ട്: ഗുഹ്യസ്ഥാനത്തിന് ചുറ്റും രോമം മുളക്കുക എന്നത്.
  10. മൂന്ന്: സ്വപ്നസ്ഖലനം സംഭവിക്കുകയോ, ലൈംഗികതാൽപ്പര്യത്തോടെയോ ഇന്ദ്രിയം പുറപ്പെടുക.
  11. നാലാമത്തെ അടയാളം സ്ത്രീകൾക്ക് മാത്രം ബാധകമാണ്. ആർത്തവം സംഭവിക്കുക എന്നതാണത്. സ്ത്രീക്ക് ആർത്തവം ആരംഭിച്ചാൽ അതോടെ അവൾ പ്രായപൂർത്തിയായി.