+ -

عن أبِي هُرَيرةَ رضي الله عنه أنَّ رسول الله صلى الله عليه وسلمَ قال:
«إذا قُلْتَ لِصَاحِبِكَ: أَنْصِتْ، يومَ الجمعةِ، والْإِمامُ يَخْطُبُ، فَقَدْ لَغَوْتَ».

[صحيح] - [متفق عليه] - [صحيح مسلم: 851]
المزيــد ...

അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"വെള്ളിയാഴ്ച ദിവസം ഇമാം ഖുത്വ്‌ബ പറഞ്ഞു കൊണ്ടിരിക്കെ നിൻ്റെ സഹോദരനോട് 'മിണ്ടാതിരിക്കൂ' എന്ന് പറഞ്ഞാൽ നീ അനാവശ്യം പ്രവർത്തിച്ചിരിക്കുന്നു."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 851]

വിശദീകരണം

വെള്ളിയാഴ്ച്ച ദിവസം ഖുത്വ്‌ബക്ക് സന്നിഹിതനായാൽ ഖതീബിൻ്റെ സംസാരം നിശബ്ദമായി ശ്രദ്ധിച്ചു കേൾക്കുക എന്നത് നിർബന്ധ ബാധ്യതയാണെന്ന് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നു. എന്നാൽ മാത്രമേ കേൾക്കുന്ന ഉപദേശത്തെ കുറിച്ച് ചിന്തിക്കാൻ കഴിയുകയുള്ളൂ. ഇമാം ഖുത്വ്‌ബ നിർവ്വഹിച്ചു കൊണ്ടിരിക്കെ ആരെങ്കിലും -വളരെ ചെറിയ ഒരു സംസാരമാണെങ്കിൽ പോലും-, അടുത്തുള്ള വ്യക്തിയോട് 'മിണ്ടാതിരിക്കൂ' എന്നോ, 'ശ്രദ്ധിച്ചു കേൾക്കൂ' എന്നോ പറഞ്ഞാൽ പോലും അവൻ്റെ വെള്ളിയാഴ്ച്ച ദിവസത്തെ ശ്രേഷ്ഠത അവന് നഷ്ടമാകും.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية Kargaria النيبالية Yorianina الليتوانية الدرية الصربية الصومالية Keniaroandia الرومانية المجرية التشيكية الموري Malagasy ഇറ്റാലിയൻ Oromianina Kanadianina الولوف Azerianina الأوكرانية الجورجية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഖുത്വ്‌ബ ശ്രവിച്ചു കൊണ്ടിരിക്കെ സംസാരിക്കുന്നത് നിഷിദ്ധമാണ്. തിന്മ എതിർക്കുന്നതിനോ സലാം വീട്ടുന്നതിനോ, തുമ്മിയ വ്യക്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനോ വേണ്ടിയാണെങ്കിൽ പോലും ഖുത്വ്‌ബക്കിടെ സംസാരിക്കരുത്.
  2. ഇമാമിനോട് സംസാരിക്കുന്നതോ, ഇമാം ആരോടെങ്കിലും സംസാരിക്കുന്നതോ മേലെ പറഞ്ഞ ഹദീഥിൽ വിലക്കപ്പെട്ട സംസാരത്തിൽ ഉൾപ്പെടുകയില്ല.
  3. രണ്ട് ഖുതുബകൾക്കിടയിൽ (ഖതീബ് പ്രസംഗിക്കാത്ത വേളയിൽ) -ആവശ്യത്തിനാണെങ്കിൽ-സംസാരിക്കൽ അനുവദനീയമാണ്.
  4. ഖുത്വ്‌ബക്കിടയിൽ ഇമാം നബി -ﷺ- യുടെ പേര് പരാമർശിച്ചാൽ ശബ്ദമുയർത്താതെ അവിടുത്തെ മേൽ സ്വലാത്തും സലാമും ചൊല്ലാം. അതു പോലെ, പ്രാർത്ഥനകൾക്ക് ആമീൻ പറയുകയും ചെയ്യാം.