+ -

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«أَسْرِعُوا بِالْجِنَازَةِ، فَإِنْ تَكُ صَالِحَةً فَخَيْرٌ تُقَدِّمُونَهَا، وَإِنْ يَكُ سِوَى ذَلِكَ، فَشَرٌّ تَضَعُونَهُ عَنْ رِقَابِكُمْ».

[صحيح] - [متفق عليه] - [صحيح البخاري: 1315]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ജനാസ നിങ്ങൾ വേഗതയിലാക്കുക; അത് സൽകർമിയുടേതാണെങ്കിൽ നിങ്ങൾ ഒരു നന്മയാണ് നേരത്തെയാക്കുന്നത്. അതല്ലാത്തതാണെങ്കിൽ, ഒരു തിന്മ നിങ്ങളുടെ പിരടിയിൽ നിന്ന് ഇറക്കിവെക്കുകയുമാണ് ചെയ്യുന്നത്."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 1315]

വിശദീകരണം

മരിച്ച വ്യക്തിയുടെ മരണാനന്തര ചടങ്ങുകൾ; കുളിപ്പിക്കലും കഫൻ ചെയ്യലും മയ്യിത്ത് നിസ്കാരവും ഖബ്റടക്കവുമെല്ലാം വേഗത്തിലാക്കാൻ നബി (ﷺ) കൽപ്പിക്കുന്നു. അത് ഒരു സച്ചരിതനായ വ്യക്തിയുടെ മയ്യിത്താണെങ്കിൽ അവന് ഖബ്റിലെ അനുഗ്രഹങ്ങൾ നിങ്ങൾക്ക് നേരത്തെ എത്തിച്ചു കൊടുക്കാം. അതല്ലാത്ത മറ്റു വല്ലതുമാണ് അവൻ്റെ സ്ഥിതി എങ്കിൽ, നിങ്ങളുടെ പിരടിയിൽ നിന്ന് ആ തിന്മ നിങ്ങൾക്ക് ഇറക്കി വെക്കുകയുമാകാം.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഇബ്നു ഹജർ (رحمه الله) പറഞ്ഞു: "മരണാനന്തര ചടങ്ങുകൾ വേഗത്തിലാക്കുക എന്നത് നല്ല കാര്യമാണ്. എന്നാൽ മരണപ്പെട്ട ശരീരത്തിന് എന്തെങ്കിലും അപകടം വരുന്ന വിധത്തിലുള്ള കാഠിന്യം അക്കാര്യത്തിൽ പുലർത്തരുത്. അതല്ലെങ്കിൽ, മയ്യിത്തിനെ വഹിക്കുകയോ പിന്തുടരുകയോ ചെയ്യുന്നവർക്ക് പ്രയാസകരമാകുന്ന വിധത്തിൽ വേഗം അധികരിപ്പിക്കുകയുമരുത്."
  2. പൊടുന്നനെ മരണപ്പെട്ട മയ്യിത്തിൻ്റെ കാര്യത്തിൽ വേഗത പുലർത്തുമ്പോൾ ശ്രദ്ധിക്കണം; കാരണം ചിലപ്പോൾ ആളുടെ ബോധം നഷ്ടപ്പെട്ടതോ മറ്റോ ആയിരിക്കാം. അതിനാൽ, മരണം ഉറപ്പാകുന്നത് വരെ മയ്യിത്ത് മറവ് ചെയ്യരുത്. മരണാനന്തര ചടങ്ങുകൾ ചെറുതായി വൈകിക്കുന്നതിൽ എന്തെങ്കിലും പ്രത്യേക പ്രയോജനമോ മറ്റോ ഉണ്ടാകുന്ന സാഹചര്യത്തിൽ അതിന് അനുവാദമുണ്ട്; മൃതശരീരത്തിന് കുഴപ്പമൊന്നും പറ്റുകയില്ലെങ്കിൽ, മയ്യിത്തിന് വേണ്ടി നിസ്കരിക്കുന്നവരുടെ എണ്ണം അധികരിക്കുന്നതിനോ, അടുത്ത കുടുംബക്കാർക്ക് വന്നെത്തുന്നതിനോ, വേണ്ടി സാവകാശം നൽകാവുന്നതാണ്.
  3. മരണാനന്തര ചടങ്ങുകൾ വേഗത്തിലാക്കാൻ പറഞ്ഞതിലൂടെ സൽകർമിയായ മയ്യിത്തിന് പ്രയോജനമുണ്ട്; ദുഷ്കർമിയാണെങ്കിൽ അവൻ്റെ കാര്യത്തിൽ വ്യാപൃതരാകേണ്ടി വരുന്ന ജനങ്ങൾക്കും പ്രയോജനമുണ്ട്.
  4. നവവി (رحمه الله) പറയുന്നു: "സച്ചരിതരല്ലാത്ത വ്യർത്ഥ ജനങ്ങളോട് കൂട്ടുകൂടുന്നത് ഉപേക്ഷിക്കണം എന്ന പാഠവും ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം."
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الموري الأوكرانية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക