+ -

عن البراء بن عازِب رضي الله عنهما قال: «أَمرَنا رسول الله صلى الله عليه وسلم بِسَبْعٍ، وَنَهَانَا عن سَبْعٍ: أَمَرْنَا بِعِيَادَةِ الْمَرِيضِ، وَاتِّبَاعِ الْجِنَازَةِ، وَتَشْمِيتِ الْعَاطِسِ، وَإِبْرَارِ الْقَسَمِ (أَوْ الْمُقْسِمِ)، وَنَصْرِ الْمَظْلُوم، وَإِجابة الدَّاعي، وَإِفْشاءِ السَّلامِ. وَنَهَانَا عن خَوَاتِيمَ- أَو عن تَخَتُّمٍ- بِالذَّهَب، وَعَنْ الشُّرب بِالْفِضَّة، وعن المَيَاثِر، وعن الْقَسِّيِّ، وَعن لُبْسِ الحرِيرِ، وَالإِسْتَبْرَقِ، وَالدِّيباج».
[صحيح] - [متفق عليه]
المزيــد ...

ഈ വിവർത്തനം തിരുത്തലുകളും സൂക്ഷ്മനിരീക്ഷണവും വേണ്ടതാണ്:.

അൽ ബറാഉ ബ്നു ആസിബ് (رضي الله عنهما) പറയുന്നു: "അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഏഴ് കാര്യങ്ങൾ ഞങ്ങളോട് കൽപിക്കുകയും ഏഴ് കാര്യങ്ങൾ വിലക്കുകയും ചെയ്തിരിക്കുന്നു. രോഗിയെ സന്ദർശിക്കാനും ജനാസയെ പിന്തുടരുവാനും തുമ്മിയവന് (അയാൾ അൽഹംദു ലില്ലാഹ് എന്ന് പറഞ്ഞാൽ അയാൾക്ക്) വേണ്ടി പ്രാർത്ഥിക്കാനും പ്രതിജ്ഞ ചെയ്ത കാര്യങ്ങൾ (തെറ്റായ കാര്യമല്ലെങ്കിൽ) പാലിക്കാനും മർദ്ദിതനെ സഹായിക്കാനും ക്ഷണം സ്വീകരിക്കാനും സലാം പ്രചരിപ്പിക്കുവാനും അവിടുന്ന് (ﷺ) ഞങ്ങളോട് കൽപിച്ചു. സ്വർണമോതിരം ധരിക്കുന്നതും വെള്ളിയുടെ പാത്രത്തിൽ കുടിക്കുന്നതും (കുതിരകളുടെയും ഒട്ടകക്കട്ടിലിൻ്റെയും പുറത്ത് വിരിക്കാറുള്ള പട്ടുകൊണ്ടുള്ള) മയാഥിർ, (പട്ടിൻ്റെ ഒരു ഇനമായ) ഖസിയ്യ് എന്നിവ ഉപയോഗിക്കുന്നതും, പട്ടുവസ്ത്രം, (കട്ടിയുള്ള പട്ടായ) ഇസ്തബ്റഖ് (കട്ടി കുറഞ്ഞ പട്ടായ) ദീബാജ് എന്നിവ ധരിക്കുന്നതും നബി ഞങ്ങളോട് വിരോധിച്ചു.
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

വിശദീകരണം

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി ആസാമീസ് الهولندية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ