+ -

عن أنَسُ بنُ مالك رضي الله عنه قال: «أَنَّ جَارِيَةً وُجِدَ رَأْسُهَا مَرْضُوضاً بَيْنَ حَجَرَيْنِ، فَقِيلَ من فَعَلَ هَذَا بِك: فُلانٌ، فُلانٌ؟ حَتَّى ذُكِرَ يَهُودِيٌّ، فَأَوْمَأَتْ بِرَأْسِهَا، فَأُخِذَ الْيَهُودِيُّ فَاعْترف، فَأَمَرَ النَّبِي صلى الله عليه وسلم أَنْ يُرَضَّ رَأْسَهُ بَيْنَ حَجَرَيْنِ». وَلِمُسْلِمٍ وَالنَّسَائِيَّ «أَنَّ يَهُودِيّاً قَتَلَ جَارِيَةً عَلَى أَوْضَاحٍ، فَأَقَادَهُ رَسُولُ الله».
[صحيح] - [متفق عليه]
المزيــد ...

ഈ വിവർത്തനം തിരുത്തലുകളും സൂക്ഷ്മനിരീക്ഷണവും വേണ്ടതാണ്:.

അനസ് (رضي الله عنه) പറയുന്നു: "രണ്ടു കല്ലുകൾ കൊണ്ട് തല തകർന്ന നിലയിൽ ഒരു പെൺകുട്ടിയെ കാണപ്പെട്ടു. ഇന്നവനാണോ അതല്ല ഇന്നവനാണോ നിന്നെ ഇത് ചെയ്തത് എന്ന് ആ പെൺകുട്ടിയോട് ചോദിക്കപ്പെട്ടു. ഒടുവിൽ ഒരു ജൂതൻ്റെ പേര് പരാമർശിക്കപെട്ടപ്പോൾ അവൾ തല കൊണ്ട് അതെയെന്ന് ആംഗ്യം കാണിച്ചു. ആ യഹൂദി പിടിക്കപ്പെടുകയും അയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. നബി (ﷺ) അയാളുടെ തല രണ്ട് കല്ലുകൾകൊണ്ട് തകർക്കാൻ കൽപിച്ചു." മുസ്ലിമിലും നസാഇയിലും വന്നിട്ടുള്ളത് "ഒരു ജൂതൻ ഒരു പെൺകുട്ടിയെ അവളുടെ ആഭരണങ്ങൾക്ക് വേണ്ടി കൊന്നുകളയുകയുണ്ടായി. അല്ലാഹുവിൻ്റെ റസൂൽ (ﷺ) അവൾക്കുള്ള പ്രതിക്രിയ നടപ്പിലാക്കി" എന്നാണ്.
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

വിശദീകരണം

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ ഇന്ത്യൻ ചൈനീസ് പേർഷ്യൻ ഹൗസാ പോർച്ചുഗീസ്
വിവർത്തനം പ്രദർശിപ്പിക്കുക