عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«لَنْ يَزَالَ المُؤْمِنُ فِي فُسْحَةٍ مِنْ دِينِهِ، مَا لَمْ يُصِبْ دَمًا حَرَامًا».
[صحيح] - [رواه البخاري] - [صحيح البخاري: 6862]
المزيــد ...
അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു:
"ഒരു മുഅ്മിൻ തൻ്റെ ദീനിൻ്റെ കാര്യത്തിൽ വിശാലതയിലായിരിക്കും; നിഷിദ്ധമായ രക്തം അവൻ്റെ കയ്യിൽ പുരളുന്നത് വരെ."
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 6862]
അല്ലാഹുവിലും അവൻ്റെ റസൂലിലും വിശ്വസിക്കുന്ന മുഅ്മിനായ ഏതൊരാളും തൻ്റെ സൽകർമങ്ങളുടെ കാര്യത്തിൽ വിശാലതയും ആശ്വാസവുമുള്ളവനായിരിക്കുമെന്ന് നബി (ﷺ) അറിയിക്കുന്നു. (സാധാരണ നിലയിൽ) അല്ലാഹുവിൻ്റെ കാരുണ്യവും പാപമോചനവും വിട്ടുവീഴ്ച്ചയും പ്രതീക്ഷിക്കാൻ അവന് സാധ്യമാണ്. എന്നാൽ പവിത്രമായ ഒരു ജീവൻ അവൻ ഹനിക്കുന്നതോടെ അവൻ്റെ പ്രവർത്തനങ്ങളുടെ കാര്യം ഇടുക്കത്തിലാകും. കാരണം കൊലപാതകം എന്ന തിന്മയുടെ പാപഭാരവും ഗൗരവവും പരിഹരിക്കാൻ അവക്ക് സാധിക്കുന്നതല്ല.