عَنْ حُذَيْفَةَ رَضيَ اللهُ عنهُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«إِنَّهَا سَتَكُونُ أُمَرَاءُ يَكْذِبُونَ وَيَظْلِمُونَ، فَمَنْ صَدَّقَهُمْ بِكَذِبِهِمْ وَأَعَانَهُمْ عَلَى ظُلْمِهِمْ فَلَيْسَ مِنَّي، وَلَسْتُ مِنْهُ، وَلَا يَرِدُ عَلَيَّ الْحَوْضَ، وَمَنْ لَمْ يُصَدِّقْهُمْ بِكَذِبِهِمْ وَلَمْ يُعِنْهُمْ عَلَى ظُلْمِهِمْ فَهُوَ مِنِّي، وَأَنَا مِنْهُ، وَسَيَرِدُ عَلَيَّ الْحَوْضَ».  
                        
[صحيح] - [رواه أحمد] - [مسند أحمد: 23260]
                        
 المزيــد ... 
                    
ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"കളവ് പറയുകയും അതിക്രമം പ്രവർത്തിക്കുകയും ചെയ്യുന്ന ചില ഭരണാധികാരികൾ ഭാവിയിൽ ഉടലെടുക്കും. അവരുടെ കളവുകൾ ആരെങ്കിലും സത്യപ്പെടുത്തുകയോ അവരുടെ അതിക്രമങ്ങളിൽ അവരെ സഹായിക്കുകയോ ചെയ്താൽ അവൻ എന്നിൽ പെട്ടവനല്ല; ഞാൻ അവനിൽ പെട്ടവനുമല്ല. അവൻ എൻ്റെ അടുക്കൽ ഹൗദ്വിൻ്റെ അടുക്കൽ വരുന്നതല്ല. അവരുടെ കളവുകളെ സത്യപ്പെടുത്തുകയോ, അവരുടെ അതിക്രമങ്ങളിൽ അവരെ സഹായിക്കുകയോ ചെയ്യാത്തവനാകട്ടെ; അവൻ എന്നിൽ നിന്നാണ്; ഞാൻ അവനിൽ പെട്ടവനുമാണ്. എൻ്റെ അടുക്കൽ ഹൗദ്വിങ്കൽ അവൻ വന്നെത്തുന്നതുമാണ്." 
                                                     
                                                                                                    
[സ്വഹീഹ്] - [അഹ്മദ് ഉദ്ധരിച്ചത്] - [مسند أحمد - 23260]                                            
നബിയുടെ (ﷺ) കാലശേഷം ജനങ്ങളുടെ ഭരണാധികാരികളായി ചിലർ വന്നെത്തുമെന്നും, അവർ കളവ് പറയുകയും തങ്ങൾ പ്രവർത്തിക്കാത്തത് അവകാശപ്പെടുകയും, ജനങ്ങൾക്കിടയിൽ വിധി കൽപ്പിക്കുന്നതിൽ അന്യായം പ്രവർത്തിക്കുകയും ചെയ്യുമെന്നും നബി (ﷺ) അറിയിക്കുന്നു. ആരെങ്കിലും അവരെ സമീപിക്കുകയും അവരുടെ കളവുകൾ സത്യപ്പെടുത്തുകയോ അവരുടെ അതിക്രമങ്ങൾക്ക് സഹകരണം നൽകുകയോ, അത്തരം ഭരണാധികാരികളുടെ അടുപ്പവും സ്ഥാനവും ആഗ്രഹിച്ചു കൊണ്ട് അവരുടെ ചെയ്തികളെ ന്യായീകരിച്ചു കൊണ്ട് മതവിധി നൽകുകയോ ചെയ്യുന്നുവെങ്കിൽ നബി (ﷺ) അവരിൽ നിന്ന് ഒഴിവാകുന്നു; 'ഞാൻ അവരിൽ പെട്ടവനോ, അവർ എന്നിൽ പെട്ടവരോ അല്ലെന്നും, എൻ്റെ അടുക്കൽ അന്ത്യനാളിൽ ഹൗദ്വുൽ കൗഥറിൻ്റെ ചാരെ അവർ വരുന്നതല്ലെന്നും' അവിടുന്ന് അറിയിക്കുന്നു. എന്നാൽ ഇത്തരം ഭരണാധികാരികളെ സമീപിക്കുകയോ, അവരുടെ കളവുകൾ സത്യപ്പെടുത്തുകയോ, അവരുടെ അതിക്രമങ്ങൾക്ക് കൂട്ടുനിൽക്കുകയോ ചെയ്യാതെ നിലകൊള്ളുന്നവർ എന്നിൽ പെട്ടവരും ഞാൻ അവരിൽ പെട്ടവനുമാണെന്നും, അവർ അന്ത്യനാളിൽ എൻ്റെ ചാരെ ഹൗദ്വുൽ കൗഥറിൽ വന്നെത്തുന്നതാണെന്നും നബി (ﷺ) അറിയിക്കുന്നു.