ഹദീഥുകളുടെ പട്ടിക

നിങ്ങളിലാരെങ്കിലും വല്ല തിന്മയും കണ്ടാൽ കൈ കൊണ്ടതിനെ തടയട്ടെ. അതിന് അവന് സാധ്യമല്ലെങ്കിൽ തൻ്റെ നാവ് കൊണ്ട്. അതിനും സാധ്യമല്ലെങ്കിൽ തൻ്റെ ഹൃദയം കൊണ്ട് (വെറുക്കട്ടെ). അതാണ് ഈമാനിൻ്റെ ഏറ്റവും ദുർബലമായ അവസ്ഥ
عربي الإنجليزية الأوردية
അതിക്രമിയായ ഭരണാധികാരിയുടെ അരികിൽ നീതിയുടെ വാക്ക് പറയൽ ഏറ്റവും മഹത്തരമായ ജിഹാദിൽ പെട്ടതാണ്
عربي الإنجليزية الأوردية
അല്ലാഹുവിൻ്റെ അതിർവരമ്പുകളിൽ നിലകൊള്ളുന്നവനും അവയെ ലംഘിക്കുന്നവനുമുള്ള ഉപമ ഒരു കപ്പലിൽ നറുക്കെടുപ്പ് നടത്തിയവരെ പോലെയാണ്. അങ്ങനെ അവരിൽ ചിലർക്ക് മുകൾഭാഗവും മറ്റുചിലർക്ക് താഴ്ഭാഗവും ലഭിച്ചു
عربي الإنجليزية الأوردية
ജനങ്ങൾ അതിക്രമിയെ കാണുമ്പോൾ അവൻ്റെ കൈക്ക് പിടിച്ചില്ലെങ്കിൽ അല്ലാഹുവിൽ നിന്നുള്ള ശിക്ഷ അവരെയെല്ലാം മൊത്തത്തിൽ ബാധിക്കും
عربي الإنجليزية الأوردية
കളവ് പറയുകയും അതിക്രമം പ്രവർത്തിക്കുകയും ചെയ്യുന്ന ചില ഭരണാധികാരികൾ ഭാവിയിൽ ഉടലെടുക്കും. അവരുടെ കളവുകൾ ആരെങ്കിലും സത്യപ്പെടുത്തുകയോ അവരുടെ അതിക്രമങ്ങളിൽ അവരെ സഹായിക്കുകയോ ചെയ്താൽ അവൻ എന്നിൽ പെട്ടവനല്ല; ഞാൻ അവനിൽ പെട്ടവനുമല്ല
عربي الإنجليزية الإندونيسية
രണ്ട് അകമ്പടി സേവകർ ഇല്ലാതെ അല്ലാഹു ഒരു പ്രവാചകനെ നിയോഗിക്കുകയോ ഒരു ഭരണാധികാരിയെ ഭരണമേല്പിക്കുകയോ ചെയ്യുകയില്ല, നന്മ കൽപിക്കുകയും അതിനു പ്രോത്സാഹനം നൽകുകയും ചെയ്യുന്ന ഒരു അകമ്പടി സേവകനും തിന്മ കൽപിക്കുകയും അതിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു അകമ്പടി സേവകനും
عربي الإنجليزية الأوردية
സത്യം കാണുകയോ അറിയുകയോ ചെയ്താൽ അത് പുറത്തു പറയുന്നതിൽ നിന്ന് ജനങ്ങളോടുള്ള ഭയം നിങ്ങളിലൊരാളെയും തടയാതിരിക്കട്ടെ
عربي الإنجليزية الإندونيسية