عَنْ أَبِي سَعِيدٍ الخُدْرِيِّ رضي الله عنه أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ:
«إِنَّ مِنْ أَعْظَمِ الجِهَادِ كَلِمَةَ عَدْلٍ عِنْدَ سُلْطَانٍ جَائِرٍ».
[حسن لغيره] - [رواه أبو داود والترمذي وابن ماجه وأحمد] - [سنن الترمذي: 2174]
المزيــد ...
അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"അതിക്രമിയായ ഭരണാധികാരിയുടെ അരികിൽ നീതിയുടെ വാക്ക് പറയൽ ഏറ്റവും മഹത്തരമായ ജിഹാദിൽ പെട്ടതാണ്".
[മറ്റു റിപ്പോർട്ടുകളുടെ പിൻബലത്തോടെ ഹസനാകുന്നു] - - [سنن الترمذي - 2174]
അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദിൻ്റെ (ധർമ്മ സമരങ്ങൾ) കൂട്ടത്തിൽ ഏറ്റവും ഉപകാരപ്രദവും മഹത്തരവുമായ രൂപങ്ങളിലൊന്നാണ് അതിക്രമിയായ ഒരു ഭരണാധികാരിയുടെ അടുക്കൽ നീതിയുടെയും സത്യത്തിൻ്റെയും വാക്ക് സംസാരിക്കുക എന്നത്. കാരണം നന്മ കൽപ്പിക്കുക, തിന്മ വിരോധിക്കുക എന്ന ഇസ്‌ലാമിലെ മഹത്തരമായ ആരാധനാകർമ്മമാണ് ഈ പ്രവർത്തി നിർവ്വഹിക്കുന്നതിലൂടെ നടക്കുന്നത്. പ്രയോജനകരമായ നേട്ടം ലഭിക്കുവാനും ഉപദ്രവകരമായ കാര്യങ്ങൾ തടുത്തു നിർത്താനും സാധിക്കുന്ന വിധത്തിലുള്ള വാക്കു കൊണ്ടും, എഴുത്തു കൊണ്ടും, പ്രവർത്തിയിലൂടെയും മറ്റുമെല്ലാം ഇത് നിർവ്വഹിക്കാവുന്നതാണ്.