عَنْ أَبِي سَعِيدٍ الْخُدْرِيِّ رضي الله عنه عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«إِنَّ الدُّنْيَا حُلْوَةٌ خَضِرَةٌ، وَإِنَّ اللهَ مُسْتَخْلِفُكُمْ فِيهَا، فَيَنْظُرُ كَيْفَ تَعْمَلُونَ، فَاتَّقُوا الدُّنْيَا وَاتَّقُوا النِّسَاءَ، فَإِنَّ أَوَّلَ فِتْنَةِ بَنِي إِسْرَائِيلَ كَانَتْ فِي النِّسَاءِ».
[صحيح] - [رواه مسلم] - [صحيح مسلم: 2742]
المزيــد ...
അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"തീർച്ചയായും ഇഹലോകം മധുരമുള്ളതും പച്ചപ്പുള്ളതുമാണ്. അല്ലാഹുവാകട്ടെ, നിങ്ങളെ അവിടെ തലമുറകളായി ജീവിപ്പിക്കുന്നതാണ്. നിങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കുന്നതിനാണത്. അതിനാൽ നിങ്ങൾ ദുനിയാവിനെ സൂക്ഷിക്കുക. സ്ത്രീകളെയും നിങ്ങൾ സൂക്ഷിക്കുക. ബനൂ ഇസ്രാഈലുകാരിലെ ആദ്യത്തെ കുഴപ്പം സ്ത്രീകൾ മുഖേനയായിരുന്നു."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2742]
ഇഹലോകം രുചിക്കാൻ മധുരതരവും, കാഴ്ചയിൽ ഹരിതശോഭയുള്ളതുമാണെന്ന് നബി -ﷺ- വിവരിക്കുന്നു. അതിനാൽ മനുഷ്യൻ ചിലപ്പോൾ അതിൽ വഞ്ചിതനാവുകയും, അതിൽ പൂർണ്ണമായി വീണുപോവുകയും, തൻ്റെ ഏറ്റവും വലിയ ലക്ഷ്യമാക്കി ഇഹലോകത്തെ നിശ്ചയിക്കുകയും ചെയ്തേക്കാം. മനുഷ്യരെ ഈ ലോകജീവിതത്തിൽ അല്ലാഹു തലമുറകൾക്ക് ശേഷം തലമുറകളെന്നോണം തുടർച്ചയായി കൊണ്ടുവരുന്നതാണ്. നാം എങ്ങനെ പ്രവർത്തിക്കുന്നുവെന്നും, അല്ലാഹുവിനെ അനുസരിച്ചു കൊണ്ടാണോ അവനെ ധിക്കരിച്ചു കൊണ്ടാണോ നാം കഴിയുന്നതെന്നും നോക്കുന്നതിന് വേണ്ടിയാണ് അവൻ ഇപ്രകാരം നിശ്ചയിച്ചിരിക്കുന്നത്. ശേഷം നബി -ﷺ- പറഞ്ഞു: "ഇഹലോകത്തിൻ്റെ വിഭവങ്ങളും അലങ്കാരങ്ങളും നിങ്ങളെ വഞ്ചിക്കുന്നതിൽ നിന്ന് നിങ്ങൾ കരുതിയിരിക്കുക. അല്ലാഹു നിങ്ങളോട് കൽപ്പിച്ച കാര്യങ്ങൾ ഉപേക്ഷിക്കുന്നതിലേക്കും, അവൻ നിങ്ങളെ വിലക്കിയതിൽ ആപതിക്കുന്നതിലേക്കും അവ നിങ്ങളെ കൊണ്ടെത്തിക്കാതിരിക്കട്ടെ." ഇഹലോകത്തിൻ്റെ പരീക്ഷണങ്ങളിൽ ഏറ്റവും കടുത്തതും ഗുരുതരമായിട്ടുള്ളതും സ്ത്രീകളുമായി ബന്ധപ്പെട്ട പരീക്ഷണമാണ്. ഇസ്രാഈൽ സന്തതികളിൽ ആദ്യമായി കുഴപ്പം സംഭവിച്ചത് ഇക്കാര്യത്തിലായിരുന്നു.