عَنِ ابْنِ عَبَّاسٍ رَضيَ اللهُ عنهما أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يَقُولُ:
«اللهُمَّ لَكَ أَسْلَمْتُ، وَبِكَ آمَنْتُ، وَعَلَيْكَ تَوَكَّلْتُ، وَإِلَيْكَ أَنَبْتُ، وَبِكَ خَاصَمْتُ، اللهُمَّ إِنِّي أَعُوذُ بِعِزَّتِكَ، لَا إِلَهَ إِلَّا أَنْتَ أَنْ تُضِلَّنِي، أَنْتَ الْحَيُّ الَّذِي لَا يَمُوتُ، وَالْجِنُّ وَالْإِنْسُ يَمُوتُونَ».
[صحيح] - [متفق عليه، وهذا لفظ مسلم ورواه البخاري مختصرًا] - [صحيح مسلم: 2717]
المزيــد ...
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:
"അല്ലാഹുവേ, ഞാനിതാ നിനക്ക് വേണ്ടി മുസ്‌ലിമാവുകയും (എന്നെ സമർപ്പിക്കുകയും), നിന്നിൽ വിശ്വസിക്കുകയും, നിന്നിൽ ഭരമേൽപ്പിക്കുകയും, നിന്നിലേക്ക് പശ്ചാതപിച്ച് മടങ്ങുകയും, നിന്നെ മുൻനിർത്തി വാഗ്വാദം നടത്തുകയും ചെയ്യുന്നു. അല്ലാഹുവേ, നിന്റെ പ്രതാപം മുൻനിർത്തി എന്നെ നീ വഴികേടിലാക്കുന്നതിൽ നിന്നും നിന്നോട് ഞാൻ രക്ഷ ചോദിക്കുന്നു. നീയല്ലാതെ ആരാധനക്കർഹനില്ല തന്നെ. നീ ഒരിക്കലും മരിക്കാതെ എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. ജിന്നുകളും മനുഷ്യരും മരിച്ച് പോകുന്നവരുമാണ്."
[സ്വഹീഹ്] - [متفق عليه وهذا لفظ مسلم ورواه البخاري مختصرًا] - [صحيح مسلم - 2717]
നബി (സ) യുടെ പ്രാർത്ഥനകളിൽ പെട്ട ഒരു ദുആയാണിത്. അല്ലാഹുവേ! നിനക്ക് ഞാൻ സമർപ്പിക്കുകയും കീഴൊതുങ്ങുകയും ചെയ്തിരിക്കുന്നു. നിന്നിൽ ഞാൻ വിശ്വസിക്കുകയും നിന്നെ സത്യപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. നിൻ്റെ മേൽ ഞാൻ ഭരമേൽപ്പിക്കുകയും എൻ്റെ കാര്യങ്ങളെല്ലാം ഏൽപ്പിക്കുകയും നിന്നെ എൻ്റെ അവലംബമാക്കുകയും ചെയ്തിരിക്കുന്നു. നിന്നിലേക്ക് ഞാൻ പശ്ചാത്തപിച്ചു മടങ്ങുകയും നിന്നെ അനുസരിച്ചു കൊണ്ട് നിന്നിലേക്ക് മുന്നിടുകയും ചെയ്തിരിക്കുന്നു. നിന്നെ മുൻനിർത്തി കൊണ്ട് ഞാൻ വാഗ്വാദം നടത്തുകയും നിൻ്റെ ശത്രുക്കളോട് സംവദിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവേ! നിൻ്റെ പ്രതാപവും മഹത്വവും അധീശത്വവും മുൻനിർത്തി കൊണ്ട് ഞാൻ നിന്നോട് അഭയം തേടുകയും നിന്നിൽ രക്ഷ തേടുകയും ചെയ്യുന്നു; ആരാധനകൾക്ക് അർഹതയുള്ള ഒരുവനുമില്ല; നീയല്ലാതെ. അതിനാൽ എന്നെ നീ സന്മാർഗത്തിൽ നിന്ന് തെറ്റിക്കുകയോ നിൻ്റെ തൃപ്തിയിലേക്ക് എത്തിപ്പെടുന്നതിൽ നിന്ന് തിരിച്ചു വിടുകയോ ചെയ്യുന്നതിൽ നിന്ന് ഞാൻ രക്ഷ ചോദിക്കുന്നു. നീയാകുന്നു ഒരിക്കലും മരിക്കുകയോ അവസാനിക്കുകയോ ചെയ്യാത്ത, എന്നെന്നും ജീവിച്ചിരിക്കുന്നവനായ അൽ ഹയ്യ്. ജിന്നുകളും മനുഷ്യരുമെല്ലാം മരിച്ചു പോകുന്നവരും മൃതിയടയുന്നവരുമാകുന്നു.