عَنْ عَائِشَةَ أُمِّ المُؤْمِنين رَضِيَ اللَّهُ عَنْهَا، قَالَتْ:
مَا رَأَيْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ مُسْتَجْمِعًا قَطُّ ضَاحِكًا، حَتَّى أَرَى مِنْهُ لَهَوَاتِهِ، إِنَّمَا كَانَ يَتَبَسَّمُ.
[صحيح] - [متفق عليه] - [صحيح البخاري: 6092]
المزيــد ...
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
"നബി -ﷺ- അവിടുത്തെ ചെറുനാവ് കാണുന്ന രൂപത്തിൽ ആർത്തു ചിരിക്കുന്നത് ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ല. അവിടുന്ന് പുഞ്ചിരിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 6092]
നബി -ﷺ- ചിരിക്കുന്നതിൽ അതിരു കവിയാറില്ലായിരുന്നു എന്നും, അവിടുത്തെ ചെറുനാവ് (തൊണ്ടയുടെ മുകൾഭാഗത്തായി കാണപ്പെടുന്ന മാംസക്കഷ്ണം) പുറത്തു കാണുന്ന വിധത്തിൽ അവിടുന്ന് ചിരിക്കാറില്ലായിരുന്നുവെന്നും ആഇശ -رَضِيَ اللَّهُ عَنْهَا- അറിയിക്കുന്നു. മറിച്ച്, നബി -ﷺ- പുഞ്ചിരിക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്.