عَنْ أَبِي بَكْرٍ الصِّدِّيقَ رَضيَ اللهُ عنه قَالَ:
نَظَرْتُ إِلَى أَقْدَامِ الْمُشْرِكِينَ عَلَى رُءُوسِنَا وَنَحْنُ فِي الْغَارِ، فَقُلْتُ: يَا رَسُولَ اللهِ لَوْ أَنَّ أَحَدَهُمْ نَظَرَ إِلَى قَدَمَيْهِ أَبْصَرَنَا تَحْتَ قَدَمَيْهِ، فَقَالَ: «يَا أَبَا بَكْرٍ، مَا ظَنُّكَ بِاثْنَيْنِ اللهُ ثَالِثُهُمَا».
[صحيح] - [متفق عليه] - [صحيح مسلم: 2381]
المزيــد ...
അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
ഞങ്ങൾ (ഥൗർ) ഗുഹയിലായിരിക്കെ ബഹുദൈവാരാധകരായ മുശ്‌രിക്കുകളുടെ കാലുകൾ ഞങ്ങളുടെ തലക്ക് മുകളിൽ ഞാൻ കണ്ടിട്ടുണ്ട്; അപ്പോൾ ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അവരിൽ ആരെങ്കിലും തൻ്റെ കാലുകളിലേക്കൊന്ന് നോക്കിയാൽ അതിൻ്റെ താഴെ ഇരിക്കുന്ന നമ്മെ അവർ കാണുക തന്നെ ചെയ്യും." അപ്പോൾ നബി -ﷺ- പറഞ്ഞു: "ഹേ അബൂബക്ർ! മൂന്നാമനായി അല്ലാഹുവുള്ള രണ്ടാളുകളെ കുറിച്ച് താങ്കളുടെ ധാരണയെന്താണ്?!"
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 2381]
അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- ഹിജ്റയുടെ സന്ദർഭത്തിൽ നടന്ന ഒരു സംഭവം ഈ ഹദീഥിൽ വിവരിച്ചിരിക്കുന്നു: ഞങ്ങൾ ഥൗർ ഗുഹയിലായിരിക്കെ മുശ്‌രിക്കുകളുടെ കാലുകൾ ഞങ്ങളുടെ തലക്ക് മുകളിൽ ഞാൻ കണ്ടു; അപ്പോൾ ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അവരിൽ ആരെങ്കിലും തൻ്റെ കാലുകളിലേക്കൊന്ന് നോക്കിയാൽ അതിൻ്റെ താഴെ ഇരിക്കുന്ന നമ്മെ അവർ കാണുക തന്നെ ചെയ്യും." അപ്പോൾ നബി -ﷺ- പറഞ്ഞു: "അബൂബക്ർ, സഹായിക്കാനും പിന്തുണക്കാനും സംരക്ഷിക്കാനും നേർവഴിയിൽ നയിക്കാനുമെല്ലാം മൂന്നാമതായി അല്ലാഹുവുള്ള രണ്ടാളുകളെ കുറിച്ച് താങ്കളുടെ ധാരണയെന്താണ്?!"