عن عائشة رضي الله عنها قالت: كان خُلُقُ نَبي اللِه صلى الله عليه وسلم القرآن.
[صحيح] - [رواه مسلم في جملة حديثٍ طويلٍ]
المزيــد ...

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- യുടെ സ്വഭാവം ഖുർആനായിരുന്നു.
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- ഖുർആനിലെ സ്വഭാവഗുണങ്ങൾ ജീവിതത്തിൽ പുലർത്തിയവരായിരുന്നു എന്നാണ് ഹദീഥിന്റെ അർത്ഥം. ഖുർആനിൽ കൽപ്പിക്കപ്പെട്ടതെല്ലാം അവിടുന്ന് പ്രാവർത്തികമാക്കി. അതിൽ നിഷിദ്ധമാക്കപ്പെട്ടതെല്ലാം അവിടുന്ന് ഉപേക്ഷിച്ചു. ഇബാദത്തുകളിലും, ജനങ്ങളോടുള്ള പെരുമാറ്റത്തിലുമെല്ലാം അവിടുത്തെ മാർഗം അതായിരുന്നു. നബി -ﷺ- യുടെ സ്വഭാവം ഖുർആനിന്റെ പ്രാവർത്തിക രൂപമായിരുന്നു. നമ്മളിലാരെങ്കിലും നബി -ﷺ- യുടെ സ്വഭാവം പിൻപറ്റാൻ ഉദ്ദേശിക്കുന്നെങ്കിൽ അവൻ ഖുർആൻ പ്രാവർത്തിക ജീവിതത്തിൽ കൊണ്ടുവരട്ടെ എന്ന സൂചന ആഇശ -رَضِيَ اللَّهُ عَنْهَا- യുടെ ഈ വാക്കിലുണ്ട്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ്
വിവർത്തനം പ്രദർശിപ്പിക്കുക

പാഠങ്ങൾ

  1. * നബി -ﷺ- ഖുർആനിലെ സ്വഭാവഗുണങ്ങൾ ജീവിതത്തിൽ പകർത്തിയതിൽ അവിടുത്തെ മാതൃകയാക്കണമെന്ന ഓർമ്മപ്പെടുത്തൽ.
  2. * നബി -ﷺ- യുടെ സ്വഭാവത്തിനുള്ള പ്രശംസ. അല്ലാഹുവിൽ നിന്നുള്ള സന്ദേശത്തിന്റെ വെളിച്ചത്തിനനുസരിച്ചായിരുന്നു അത്.
  3. * സ്വഭാവമര്യാദകൾ പാലിക്കുന്നതിന് ഇസ്ലാമിലുള്ള പരിഗണന. അല്ലാഹുവിന്റെ ഏകത്വം ഉദ്ഘോഷിക്കുന്ന ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വചനം ഉച്ചരിച്ചാൽ അതിന്റെ സ്വാഭാവിക പ്രതിഫലനമായിരിക്കും സൽകർമ്മങ്ങൾ.