عَنْ بُسْرِ بْنِ سَعِيدٍ، أَنَّ زَيْدَ بْنَ خَالِدٍ الْجُهَنِيَّ رَضيَ اللهُ عنه، أَرْسَلَهُ إِلَى أَبِي جُهَيْمٍ رَضيَ اللهُ عنه، يَسْأَلُهُ مَاذَا سَمِعَ مِنْ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي الْمَارِّ بَيْنَ يَدَيِ الْمُصَلِّي؟ قَالَ أَبُو جُهَيْمٍ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«لَوْ يَعْلَمُ الْمَارُّ بَيْنَ يَدَيِ الْمُصَلِّي مَاذَا عَلَيْهِ لَكَانَ أَنْ يَقِفَ أَرْبَعِينَ خَيْرًا لَهُ مِنْ أَنْ يَمُرَّ بَيْنَ يَدَيْهِ» قَالَ أَبُو النَّضْرِ: لَا أَدْرِي قَالَ: أَرْبَعِينَ يَوْمًا أَوْ شَهْرًا أَوْ سَنَةً؟
[صحيح] - [متفق عليه] - [صحيح مسلم: 507]
المزيــد ...
ബുസ്‌റുബ്നു സഈദ് നിവേദനം: സൈദുബ്നു ഖാലിദ് അൽ-ജുഹനി -رَضِيَ اللَّهُ عَنْهُ- അബൂ ജുഹൈം -رَضِيَ اللَّهُ عَنْهُ- ന്റെ അടുത്തേക്ക് അദ്ദേഹത്തെ അയച്ചു. നിസ്കരിക്കുന്നവന്റെ മുന്നിലൂടെ നടന്നുപോകുന്നതിനെക്കുറിച്ച് നബി -ﷺ- യിൽ നിന്ന് എന്താണ് കേട്ടതെന്ന് ചോദിക്കാനായിരുന്നു അത്. അബൂ ജുഹൈം പറഞ്ഞു: നബി -ﷺ- പറഞ്ഞു:
"നിസ്കരിക്കുന്നവന്റെ മുന്നിലൂടെ നടന്നുപോകുന്നവൻ തനിക്കുള്ള ശിക്ഷയെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ, നാല്പത് കാലം നിൽക്കുന്നതാണ് അവന്റെ മുന്നിലൂടെ കടന്നുപോകുന്നതിനേക്കാൾ തനിക്ക് ഉത്തമം എന്ന് (അവന് മനസ്സിലാകുമായിരുന്നു)." അബു ന്നദ്ർ പറഞ്ഞു: നാല്പത് ദിവസം എന്നാണോ മാസം എന്നാണോ വർഷം എന്നാണോ പറഞ്ഞതെന്ന് എനിക്കറിയില്ല.
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 507]
ഫർദ്വോ സുന്നത്തോ നിസ്കരിക്കുന്ന ഒരാളുടെ മുന്നിലൂടെ നടന്നു പോകുന്നതിനെക്കുറിച്ച് നബി -ﷺ- ഈ ഹദീഥിലൂടെ താക്കീത് നൽകുന്നു. നിസ്കരിക്കുന്ന വ്യക്തിയുടെ മുന്നിലൂടെ മനഃപൂർവ്വം നടക്കുന്നതിലൂടെ ലഭിക്കുന്ന പാപത്തിൻ്റെ ഗൗരവത്തെ കുറിച്ച് ഒരാൾ അറിഞ്ഞിരുന്നെങ്കിൽ, നാല്പത് കാലം കാത്തുനിൽക്കുന്നതാണ് നിസ്കരികുന്ന ഒരാളുടെ മുന്നിലൂടെ കടന്നുപോകുന്നതിനേക്കാൾ അവന് നല്ലത് എന്ന് അയാൾക്ക് മനസ്സിലാകുമായിരുന്നു. ഹദീഥ് നിവേദനം ചെയ്ത അബുന്നദ്ർ പറഞ്ഞു: നാല്പത് ദിവസം എന്നാണോ മാസം എന്നാണോ വർഷം എന്നാണോ പറഞ്ഞതെന്ന് എനിക്കറിയില്ല.