عَنْ أَبِي هُرَيْرَةَ رَضيَ اللهُ عنهُ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«لَوْ يَعْلَمُ النَّاسُ مَا فِي النِّدَاءِ وَالصَّفِّ الْأَوَّلِ ثُمَّ لَمْ يَجِدُوا إِلَّا أَنْ يَسْتَهِمُوا عَلَيْهِ لَاسْتَهَمُوا، وَلَوْ يَعْلَمُونَ مَا فِي التَّهْجِيرِ لَاسْتَبَقُوا إِلَيْهِ، وَلَوْ يَعْلَمُونَ مَا فِي الْعَتَمَةِ وَالصُّبْحِ لَأَتَوْهُمَا وَلَوْ حَبْوًا».
[صحيح] - [متفق عليه] - [صحيح مسلم: 437]
المزيــد ...
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"അദാൻ വിളിക്കുന്നതിൻ്റെയും ആദ്യത്തെ സ്വഫ്ഫിൻ്റെയും (പുണ്യം) ജനങ്ങൾ അറിഞ്ഞിരുന്നെങ്കിൽ അതിന് വേണ്ടി നറുക്കെടുക്കുക എന്നതല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നെങ്കിൽ അവർ നറുക്കെടുക്കാൻ വരെ തയ്യാറാകുമായിരുന്നു. നിസ്കാരത്തിലേക്ക് നേരത്തെ വന്നെത്തുന്നതിലുള്ള പുണ്യം അറിഞ്ഞിരുന്നെങ്കിൽ അവർ അതിലേക്ക് മത്സരിക്കുമായിരുന്നു. ഇശാ നിസ്കാരത്തിൻ്റെയും സുബ്ഹ് നിസ്കാരത്തിൻ്റെയും പുണ്യം അറിഞ്ഞിരുന്നെങ്കിൽ അവർ മുട്ടുകളിൽ ഇഴഞ്ഞാണെങ്കിലും അതിലേക്ക് എത്തുമായിരുന്നു."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 437]
അദാൻ വിളിക്കുന്നതിനും ആദ്യത്തെ സ്വഫ്ഫിൽ നിസ്കരിക്കുന്നതിനുമുള്ള ശ്രേഷ്ഠതയും പുണ്യവും അനുഗ്രഹവും ബറകത്തും ജനങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ അതിന് ആർക്കാണ് കൂടുതൽ അർഹതയുള്ളത് എന്നു തീരുമാനിക്കാൻ നറുക്കെടുക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നെങ്കിൽ അവർ അതിനായി നറുക്കെടുക്കുമായിരുന്നു. നിസ്കാരത്തിലേക്ക് അതിൻ്റെ ആദ്യസമയത്ത് തന്നെ വന്നെത്തുന്നതിനുള്ള പ്രതിഫലം അവർ മനസ്സിലാക്കിയിരുന്നെങ്കിൽ അതിന് വേണ്ടി അവർ മത്സരം നടത്തുമായിരുന്നു. ഇശാ നിസ്കാരത്തിനും സുബ്ഹ് നിസ്കാരത്തിനും വന്നെത്തുന്നതിൻ്റെ പ്രതിഫലം എത്രയുണ്ട് എന്ന് അവർക്ക് അറിയുമായിരുന്നെങ്കിൽ അതിലേക്ക് വന്നെത്താൻ കുട്ടികൾ ഇഴയുന്നത് പോലെ, മുട്ടുകളിൽ ഇഴയേണ്ടി വന്നിരുന്നെങ്കിൽ അതു പോലും അവർക്ക് നിസ്സാരമായി അനുഭവപ്പെടുമായിരുന്നു.