عَنْ عَبْدِ اللهِ بْنِ مَسْعُودٍ قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:
«تَابِعُوا بَيْنَ الحَجِّ وَالعُمْرَةِ، فَإِنَّهُمَا يَنْفِيَانِ الفَقْرَ وَالذُّنُوبَ كَمَا يَنْفِي الكِيرُ خَبَثَ الحَدِيدِ، وَالذَّهَبِ، وَالفِضَّةِ، وَلَيْسَ لِلْحَجَّةِ الْمَبْرُورَةِ ثَوَابٌ إِلاَّ الجَنَّةُ».
[صحيح] - [رواه الترمذي والنسائي وأحمد] - [سنن الترمذي: 810]
المزيــد ...
അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നിങ്ങൾ ഹജ്ജും ഉംറയും തുടരെത്തുടരെ ചെയ്യുക; അവ രണ്ടും ഉലയിലെ തീ ഇരുമ്പും സ്വർണവും വെള്ളിയും സംസ്കരിക്കുന്നത് പോലെ ദാരിദ്ര്യത്തെയും പാപങ്ങളെയും ഇല്ലാതാക്കും. സ്വീകാര്യയോഗ്യമായ ഹജ്ജിന് സ്വർഗമല്ലാതെ പ്രതിഫലവുമില്ല."
[സ്വഹീഹ്] - [رواه الترمذي والنسائي وأحمد] - [سنن الترمذي - 810]
ഹജ്ജിൻ്റെ കർമ്മങ്ങളും ഉംറയുടെ കർമ്മങ്ങളും -സാധിക്കുന്നവർ- അടുത്തടുത്തായി നിർവ്വഹിക്കാൻ നബി (ﷺ) പ്രോത്സാഹനം നൽകുന്നു. കാരണം അവ രണ്ടും ഇപ്രകാരം ചെയ്യുന്നത് ദാരിദ്ര്യത്തെയും ഹൃദയത്തിലെ പാപങ്ങളെയും നീക്കം ചെയ്യാൻ കാരണമാകുന്നതാണ്. ഇരുമ്പിൽ കലർന്നു കിടക്കുന്ന മാലിന്യത്തെയും കലർപ്പുകളെയും നീക്കം ചെയ്യാൻ ഉലയിലെ അഗ്നി കാരണമാകുന്നതിന് സമാനമാണത്.