عن أبي هريرة رضي الله عنه قال: سمعت النبي صلى الله عليه وسلم يقول:
«مَنْ حَجَّ لِلهِ فَلَمْ يَرْفُثْ وَلَمْ يَفْسُقْ رَجَعَ كَيَوْمِ وَلَدَتْهُ أُمُّهُ».
[صحيح] - [متفق عليه] - [صحيح البخاري: 1521]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു:
"ആരെങ്കിലും ഹജ്ജ് നിർവ്വഹിക്കുകയും, അതിൽ അശ്ലീലമോ തിന്മയോ പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ അവൻ്റെ മാതാവ് പ്രസവിച്ച ദിവസത്തിലേതു പോലെയാണ് അവൻ മടങ്ങുന്നത്."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 1521]
ഹജ്ജിൽ 'റഫഥ്', 'ഫിസ്ഖ്' എന്നിവ സംഭവിക്കാത്തവർക്കുള്ള പ്രതിഫലമാണ് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിച്ചത്. 'റഫഥ്' എന്നാൽ ലൈംഗികബന്ധത്തിനും അതിൻ്റെ പ്രാരംഭത്തിൽ സംഭവിക്കാവുന്ന ചുംബനത്തിനും ബാഹ്യകേളികൾക്കുമെല്ലാം പ്രയോഗിക്കപ്പെടാറുള്ള പദമാണ്. മ്ലേഛമായ സംസാരങ്ങൾക്കും റഫഥ് എന്ന് പറയപ്പെടാറുണ്ട്. ഫിസ്ഖ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് തിന്മകളും തെറ്റുകളും പ്രവർത്തിക്കലാണ്. ഇഹ്റാമിൻ്റെ സന്ദർഭത്തിൽ നിഷിദ്ധമായ കാര്യങ്ങൾ പ്രവർത്തിക്കുന്നതിനും ഫിസ്ഖ് എന്ന് പറയാം. ചുരുക്കത്തിൽ, ഫിസ്ഖോ റഫഥോ സംഭവിക്കാത്ത ഹജ്ജ് ചെയ്യുന്നവർ അവൻ്റെ തിന്മകളെല്ലാം പൊറുക്കപ്പെട്ട നിലയിലാണ് മടങ്ങുന്നത് എന്നർത്ഥം. കുഞ്ഞുങ്ങൾ ജനിക്കുന്നത് തെറ്റുകളിൽ നിന്നെല്ലാം പരിശുദ്ധരായ നിലയിലാണല്ലോ?!