ഹദീസുകളുടെ പട്ടിക

ആരെങ്കിലും ഹജ്ജ് നിർവ്വഹിക്കുകയും, അതിൽ അശ്ലീലമോ തിന്മയോ പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ അവൻ്റെ മാതാവ് പ്രസവിച്ച ദിവസത്തിലേതു പോലെയാണ് അവൻ മടങ്ങുന്നത്
عربي ഇംഗ്ലീഷ് ഉർദു
ഈ ദിവസങ്ങളേക്കാൾ സൽകർമ്മങ്ങൾ അല്ലാഹുവിന് പ്രിയങ്കരമായ മറ്റൊരു ദിവസവുമില്ല." ദുൽഹിജ്ജയിലെ ആദ്യപത്തു ദിനങ്ങളെയാണ് അവിടുന്ന് ഉദ്ദേശിച്ചത്
عربي ഇംഗ്ലീഷ് ഉർദു
ഇസ്‌ലാം അഞ്ച് കാര്യങ്ങൾക്ക് മേലാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നത്
عربي ഇംഗ്ലീഷ് ഉർദു
ഒരു സ്ത്രീ അവളുടെ ഭർത്താവോ (വിവാഹബന്ധം നിഷിദ്ധമായ) മഹ്റമോ ഇല്ലാതെ രണ്ട് ദിവസം ദൂരമുള്ള യാത്ര ചെയ്യരുത്
عربي ഇംഗ്ലീഷ് ഉർദു
എൻ്റെ ഈ മസ്ജിദിൽ വെച്ചുള്ള നിസ്കാരം -മസ്ജിദുൽ ഹറാം ഒഴികെയുള്ള- ഇതല്ലാത്ത മസ്ജിദുകളിൽ വെച്ചുള്ള ആയിരം നിസ്കാരത്തേക്കാൾ ഉത്തമമാണ്
عربي ഇംഗ്ലീഷ് ഉർദു
അടുത്ത റമദാൻ വന്നാൽ നീ ഉംറ ചെയ്യുക; റമദാനിലെ ഉംറ ഒരു ഹജ്ജിന് തുല്യമാണ്
عربي ഇംഗ്ലീഷ് ഉർദു
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധമായ ജിഹാദാണ് ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനം എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. എങ്കിൽ ഞങ്ങൾ (സ്ത്രീകൾ) ജിഹാദ് ചെയ്യട്ടെയോ?" നബി -ﷺ- പറഞ്ഞു: "വേണ്ട! നിങ്ങൾക്ക് ഏറ്റവും ശ്രേഷ്ഠമായ ജിഹാദായി പുണ്യകരമായ ഹജ്ജുണ്ട്
عربي ഇംഗ്ലീഷ് ഉർദു
നബി -ﷺ- കൊമ്പുകളുള്ള, വെള്ളയും കറുപ്പും നിറമുള്ള രണ്ട് മുട്ടനാടുകളെ ഉദ്ഹിയ്യത്തായി ബലിയർപ്പിച്ചു. തൻ്റെ കൈകൾ കൊണ്ടാണ് അവിടുന്ന് അവയെ അറുത്തത്. അവിടുന്ന് 'ബിസ്മില്ലാഹ്' എന്ന് പറയുകയും, തക്ബീർ (അല്ലാഹു അക്ബർ) ചൊല്ലുകയും, തൻ്റെ പാദം അവയുടെ പിരടിയോടടുത്ത പാർശ്വഭാഗത്ത് വെക്കുകയും ചെയ്തു
عربي ഇംഗ്ലീഷ് ഉർദു
റസൂൽ(സ)യും അനുചരൻമാരും മക്കയിലേക്ക് വന്നപ്പോൾ ബഹുദൈവ വിശ്വാസികൾ പറഞ്ഞു: യഥ്രിബിലെ പനി ബാധിച്ച് ദുർബലരായ ഒരു സമൂഹമാണ് നിങ്ങളിലേക്ക് വന്നിട്ടുള്ളത്, അപ്പോൾ അവിടുന്ന് തന്റെ അനുചരൻമാരോട് ആദ്യത്തെ മൂന്ന് ചുറ്റിൽ വേഗത്തിൽ നടക്കാനും രണ്ട് റുക്നുകൾക്കിടയിൽ സാധാരണ നടത്തം നടക്കാനും കൽപിച്ചു
عربي ഇംഗ്ലീഷ് ഉർദു
എനിക്ക് ഏഴു വയസുള്ളപ്പോൾ അല്ലാഹുവിൻ്റെ റസൂൽ (ﷺ) യുടെ കൂടെ 'വിടവാങ്ങൽ ഹജ്ജി'ൽ (എൻ്റെ കുടുംബം) എന്നെയും കൊണ്ട് ഹജ്ജ് ചെയ്തു.
عربي ഇംഗ്ലീഷ് ഉർദു
അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഹജ്ജ് ചെയ്തത് ഒരു ഒട്ടകപ്പുറത്ത് യാത്ര ചെയ്തിട്ടാണ്. നബിയുടെ സാധങ്ങൾ വെക്കാനുള്ള ഒട്ടകവും അത് തന്നെയായിരുന്നു.
عربي ഇംഗ്ലീഷ് ഉർദു
ഉക്കാദ്വ്, മജന്ന, ദുൽ മജാസ് എന്നിവ ജാഹിലിയ്യത്തിലെ ചന്തകളായിരുന്നു. പിന്നീട്, ഹജ്ജ് കാലത്ത് കച്ചവടം ചെയ്യൽ തെറ്റാകുമെന്ന് മുസ്ലിംകൾ കരുതി.അപ്പോൾ ഈ ആയത്ത് അവതരിച്ചു. "നിങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള ഔദാര്യം തേടുന്നതിൽ നിങ്ങൾക്ക് കുറ്റമില്ല."
عربي ഇംഗ്ലീഷ് ഉർദു
അല്ലാഹുവിന്റെ റസൂൽ (ﷺ) മക്കയിലേക്ക്, കദാഅ` വഴി ബത്ഹാഇലെ മുകൾഭാഗത്തുള്ള രണ്ടു മലകൾക്കിടയിലെ വഴിയിലൂടെ പ്രവേശിച്ചു
عربي ഇംഗ്ലീഷ് ഉർദു
ഒരു മുസ്‌ലിമായ സ്ത്രീക്ക് വിവാഹ ബന്ധം പാടില്ലാത്തവർ അവളുടെ ഒപ്പമില്ലാതെ ഒരു രാത്രി വഴിദൂരം സഞ്ചരിക്കുക അനുവദനീയമല്ല
عربي ഇംഗ്ലീഷ് ഉർദു
നബി -ﷺ- യുടെ തൽബിയ്യത് (ഹജ്ജിലെ വാചകം) ഇപ്രകാരമായിരുന്നു. «لَبَّيْكَ اللهُمَّ، لَبَّيْكَ، لَبَّيْكَ لَا شَرِيكَ لَكَ لَبَّيْكَ، إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لَا شَرِيكَ لَكَ
عربي ഇംഗ്ലീഷ് ഉർദു
ആർക്കെങ്കിലും ഉദ്ഹിയ്യത്തിന് അറുക്കാനായി മൃഗമുണ്ട് എങ്കിൽ ദുൽ ഹിജ്ജ മാസപ്പിറവി വെളിവായാൽ തൻ്റെ അറവ് നിർവ്വഹിക്കുന്നത് വരെ അവൻ തൻ്റെ മുടിയിൽ നിന്നോ നഖങ്ങളിൽ നിന്നോ യാതൊന്നും എടുക്കാതിരിക്കട്ടെ
عربي ഇംഗ്ലീഷ് ഉർദു