عَنِ ابْنِ عَبَّاسٍ رضي الله عنهما قَالَ:
قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لِامْرَأَةٍ مِنَ الْأَنْصَارِ سَمَّاهَا ابْنُ عَبَّاسٍ فَنَسِيتُ اسْمَهَا: «مَا مَنَعَكِ أَنْ تَحُجِّي مَعَنَا؟» قَالَتْ: لَمْ يَكُنْ لَنَا إِلَّا نَاضِحَانِ فَحَجَّ أَبُو وَلَدِهَا وَابْنُهَا عَلَى نَاضِحٍ وَتَرَكَ لَنَا نَاضِحًا نَنْضِحُ عَلَيْهِ، قَالَ: «فَإِذَا جَاءَ رَمَضَانُ فَاعْتَمِرِي، فَإِنَّ عُمْرَةً فِيهِ تَعْدِلُ حَجَّةً».
[صحيح] - [متفق عليه] - [صحيح مسلم: 1256]
المزيــد ...
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
നബി -ﷺ- അൻസ്വാരികളിൽ പെട്ട ഒരു സ്ത്രീയോട് -അവരുടെ പേര് ഇബ്നു അബ്ബാസ് എന്നോട് പറഞ്ഞിരുന്നു; പക്ഷേ ഞാൻ അവരുടെ പേര് മറന്നു പോയി- പറഞ്ഞു: "ഞങ്ങളോടൊപ്പം ഹജ്ജ് ചെയ്യാതിരിക്കാൻ നിനക്ക് എന്തായിരുന്നു തടസ്സം?" അവർ പറഞ്ഞു: "ഞങ്ങൾക്ക് രണ്ട് ഒട്ടകങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്; -അവരുടെ കുട്ടിയുടെ പിതാവും, അവരുടെ മകനും ഒരു ഒട്ടകപ്പുറത്ത് യാത്ര ചെയ്തു-; ഞങ്ങൾക്ക് ഒരു ഒട്ടകത്തെ വെള്ളം കോരാനായി വിട്ടുതരികയും ചെയ്തു." അപ്പോൾ നബി -ﷺ- പറഞ്ഞു: "അടുത്ത റമദാൻ വന്നാൽ നീ ഉംറ ചെയ്യുക; റമദാനിലെ ഉംറ ഒരു ഹജ്ജിന് തുല്യമാണ്."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 1256]
നബി -ﷺ- തൻ്റെ അവസാനത്തെ ഹജ്ജായ ഹജ്ജതുൽ വദാഇൽ നിന്ന് തിരിച്ചെത്തിയപ്പോൾ അവിടുത്തോടൊപ്പം ഹജ്ജിന് പുറപ്പെടാത്ത ഒരു സ്ത്രീയോട് പറഞ്ഞു: "ഞങ്ങളോടൊപ്പം ഹജ്ജിന് വരാൻ എന്തായിരുന്നു തടസ്സമുണ്ടായിരുന്നത്?"
അപ്പോൾ അവർ തൻ്റെ തടസ്സം ബോധിപ്പിച്ചു. അവർക്ക് രണ്ട് ഒട്ടകങ്ങളാണ് ഉണ്ടായിരുന്നത്. അവരുടെ ഭർത്താവും മകനും ഒരു ഒട്ടകപ്പുറത്ത് ഹജ്ജിനായി പുറപ്പെട്ടു. രണ്ടാമത്തെ ഒട്ടകത്തെ കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിന് വേണ്ടി അവർക്കായി വിട്ടുനൽകുകയും ചെയ്തു.
എങ്കിൽ റമദാൻ മാസത്തിൽ ഉംറ ചെയ്യുന്നതിനുള്ള പ്രതിഫലം ഹജ്ജിൻ്റെ പ്രതിഫലത്തിന് സമാനമാണെന്ന് നബി -ﷺ- അവരെ അറിയിച്ചു.