عَنْ عَائِشَةَ أُمِّ المُؤْمِنِينَ رَضِيَ اللَّهُ عَنْهَا أَنَّهَا قَالَتْ:
يَا رَسُولَ اللَّهِ، نَرَى الجِهَادَ أَفْضَلَ العَمَلِ، أَفَلاَ نُجَاهِدُ؟ قَالَ: «لَا، لَكُنَّ أَفْضَلُ الجِهَادِ: حَجٌّ مَبْرُورٌ».
[صحيح] - [رواه البخاري] - [صحيح البخاري: 1520]
المزيــد ...
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധമായ ജിഹാദാണ് ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനം എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. എങ്കിൽ ഞങ്ങൾ (സ്ത്രീകൾ) ജിഹാദ് ചെയ്യട്ടെയോ?" നബി -ﷺ- പറഞ്ഞു: "വേണ്ട! നിങ്ങൾക്ക് ഏറ്റവും ശ്രേഷ്ഠമായ ജിഹാദായി പുണ്യകരമായ ഹജ്ജുണ്ട്."
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 1520]
അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധവും ശത്രുക്കളോട് പടവെട്ടുന്നതുമായിരുന്നു സ്വഹാബികൾ ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനമായി മനസ്സിലാക്കിയിരുന്നത്. അതിനാൽ തങ്ങൾ സ്ത്രീകളും യുദ്ധത്തിൽ പങ്കെടുത്തു കൊള്ളട്ടെയോ എന്ന് നബി -ﷺ- യോട് ആഇശാ -رَضِيَ اللَّهُ عَنْهَا- ചോദിക്കുകയുണ്ടായി.
എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ ഏറ്റവും ശ്രേഷ്ഠമായ ജിഹാദ് ഖുർആനിനോടും സുന്നത്തിനോടും യോജിക്കുന്ന വിധത്തിൽ നിർവഹിക്കപ്പെട്ട, തിന്മകളിൽ നിന്നും ലോകമാന്യത്തിൽ നിന്നും മുക്തമായ ഹജ്ജാണ് എന്ന് നബി -ﷺ- അവർക്ക് പഠിപ്പിച്ചു നൽകുകയാണ് ചെയ്തത്.