عَنِ العَبَّاسِ بْنِ عَبْدِ الْمُطَّلِبِ رَضيَ اللهُ عنهُ قَالَ:
قُلْتُ: يَا رَسُولَ اللهِ، عَلِّمْنِي شَيْئًا أَسْأَلُهُ اللَّهَ عَزَّ وَجَلَّ. قَالَ: «سَلِ اللَّهَ العَافِيَةَ»، فَمَكَثْتُ أَيَّامًا ثُمَّ جِئْتُ فَقُلْتُ: يَا رَسُولَ اللهِ، عَلِّمْنِي شَيْئًا أَسْأَلُهُ اللَّهَ. فَقَالَ لِي: «يَا عَبَّاسُ، يَا عَمَّ رَسُولِ اللهِ، سَلِ اللَّهَ العَافِيَةَ فِي الدُّنْيَا وَالآخِرَةِ».
[صحيح لغيره] - [رواه الترمذي وأحمد] - [سنن الترمذي: 3514]
المزيــد ...
അബ്ബാസ് ബ്നു അബ്ദിൽ മുത്ത്വലിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനോട് പ്രാർത്ഥിക്കേണ്ട ഒരു കാര്യം എനിക്ക് പഠിപ്പിച്ചു തന്നാലും." നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനോട് താങ്കൾ ആഫിയത്ത് (സൗഖ്യം) ചോദിക്കുക." അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ നബി -ﷺ- യുടെ അടുത്ത് ചെന്നു കൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനോട് ചോദിക്കേണ്ട ഒരു കാര്യം എനിക്ക് പഠിപ്പിച്ചു തന്നാലും." അപ്പോൾ നബി -ﷺ- എന്നോട് പറഞ്ഞു: "ഹേ അബ്ബാസ്! അല്ലാഹുവിൻ്റെ ദൂതരുടെ പിതൃസഹോദരനായവരേ! ഇഹലോകത്തിലും പരലോകത്തിലും ആഫിയത്ത് (സൗഖ്യം) ലഭിക്കാൻ താങ്കൾ അല്ലാഹുവിനോട് ചോദിക്കുക."
[സ്വഹീഹുൻ ലി ഗൈരിഹി (മറ്റ് റിപ്പോർട്ടുകളുടെ പിൻബലത്താൽ സ്വഹീഹായത്)] - - [سنن الترمذي - 3514]
നബി -ﷺ- യുടെ പിതൃസഹോദരനായ അബ്ബാസ് ബ്നു അബ്ദിൽ മുത്വലിബ് -رَضِيَ اللَّهُ عَنْهُ- തനിക്ക് അല്ലാഹുവിനോട് പ്രാർത്ഥിക്കാനായി ഒരു ദുആ പഠിപ്പിച്ചു തരാൻ നബി -ﷺ- യോട് ആവശ്യപ്പെട്ടു. 'ദീനിൻ്റെ കാര്യത്തിലും ഇഹപരലോകങ്ങളിലും എല്ലാ വിധ പ്രയാസങ്ങളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും സൗഖ്യമേകാനും സംരക്ഷണം നൽകാനും അല്ലാഹുവിനോട് പ്രാർത്ഥിക്കാനാണ്' നബി -ﷺ- അദ്ദേഹത്തോട് കൽപ്പിച്ചത്. അബ്ബാസ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: കുറച്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും എന്തെങ്കിലുമൊരു പ്രാർത്ഥന പഠിപ്പിച്ചു തരാൻ ആവശ്യപ്പെട്ടു കൊണ്ട് നബി -ﷺ- യുടെ അടുത്തേക്ക് ഞാൻ ചെന്നു. അപ്പോൾ അബ്ബാസ് -رَضِيَ اللَّهُ عَنْهُ- വിനോടുള്ള സ്നേഹം പ്രകടിപ്പിച്ചു കൊണ്ട് 'ഹേ അബ്ബാസ്! അല്ലാഹുവിൻ്റെ ദൂതരുടെ പിതൃസഹോദരനായവരേ!' എന്ന് വിളിച്ചു കൊണ്ട് നബി -ﷺ- പറഞ്ഞു: ഇഹലോകത്തും പരലോകത്തും എല്ലാ പ്രയാസത്തിൽ നിന്നും രക്ഷിക്കാനും എല്ലാ നന്മകളും ലഭിക്കാനും വേണ്ടി അല്ലാഹുവിനോട് താങ്കൾ സൗഖ്യം (ആഫിയത്ത്) ചോദിക്കുക."