عن أبي هريرة رضي الله عنه قال: «أَتَى رجل مِنَ المسلمين رسولَ صلى الله عليه وسلم وهو في المسجد فَنَادَاهُ: يا رسول الله، إنِّي زَنَيْتُ، فَأَعْرَضَ عنه، فَتَنَحَّى تِلْقَاءَ وَجْهِهِ فَقَالَ: يا رسول الله، إنِّي زَنَيْت، فأعرض عنه، حَتَّى ثَنَّى ذلك عليه أَرْبَعَ مَرَّاتٍ.
فَلَمَّا شَهِدَ عَلَى نَفْسِهِ أَرْبع شهادات: دَعَاهُ رَسُولُ الله صلى الله عليه وسلم ، فَقَالَ: أَبِكَ جُنُونٌ؟ قَالَ: لا، قَالَ: فَهَلْ أُحْصِنْت؟ قَالَ: نَعَمْ، فَقَالَ رَسُولُ الله: اذْهَبُوا بِهِ فَارْجُمُوهُ».
قَالَ ابْنُ شِهَابٍ: فَأَخْبَرَنِي أَبُو سَلَمَةَ بنُ عَبْدِ الرَّحْمَنِ. سَمِعَ جَابِرَ بنَ عَبْدِ الله يَقُولُ: «كُنْت فِيمَنْ رَجَمَهُ، فَرَجَمْنَاهُ بِالمُصَلَّى، فَلَمَّا أَذْلَقَتْهُ الْحِجَارَةُ هَرَبَ، فَأَدْرَكْنَاهُ بِالحَرَّةِ، فَرَجَمْنَاهُ».
[صحيح] - [متفق عليه]
المزيــد ...
അബൂ ഹുറൈറ (رضي الله عنه) പറയുന്നു: മുസ്ലിംകളിൽപെട്ട ഒരാൾ അല്ലാഹുവിൻ്റെ റസൂൽﷺയുടെ അരികിലേക്ക് -അവിടുന്ന് മസ്ജിദിലായിരിക്കെ-വന്നുകൊണ്ടുപറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ, ഞാൻ വ്യഭിചരിച്ചുപോയി! അപ്പോൾ നബി അയാളിൽ നിന്നും തിരിഞ്ഞുകളഞ്ഞു. അയാൾനബിയുടെ മുഖത്തിനു മുന്നിലേക്ക് ചെന്ന് വീണ്ടും പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ, ഞാൻ വ്യഭിചരിച്ചുപോയി! അവിടുന്ന് അയാളിൽ നിന്നും തിരിഞ്ഞുകളഞ്ഞു. ഇത് അയാൾ നാലുതവണ ആവർത്തിച്ചു. നാലുതവണ അദ്ദേഹം സ്വന്തത്തിനെതിരിൽ സാക്ഷ്യം വഹിച്ചപ്പോൾ അല്ലാഹുവിൻ്റെ റസൂൽﷺ അയാളെ വിളിച്ചുകൊണ്ട് ചോദിച്ചു: നിങ്ങൾക്ക് വല്ല ഭ്രാന്തുമുണ്ടോ? അയാൾ പറഞ്ഞു: ഇല്ല. അവിടുന്ന് ﷺ ചോദിച്ചു: നിങ്ങൾ വിവാഹം കഴിച്ചിട്ടുണ്ടോ? അയാൾ പറഞ്ഞു: ഉണ്ട്. അപ്പോൾ അല്ലാഹുവിൻ്റെ റസൂൽﷺ പറഞ്ഞു: നിങ്ങൾ ഇദ്ദേഹത്തെ കൊണ്ടുപോയി (മരിക്കുവോളം) എറിയുക.
ഇബ്നു ശിഹാബ് പറയുന്നു: എന്നോട് അബൂസലമതു ബ്നു അബ്ദിറഹ്മാൻ പറഞ്ഞിരിക്കുന്നു. അദ്ദേഹം ജാബിറു ബ്നു അബ്ദില്ലാഹ് പറയുന്നതായി കേട്ടിരിക്കുന്നു: "അദ്ദേഹത്തെ എറിഞ്ഞവരിൽ ഞാനുമുണ്ടായിരുന്നു.(മയ്യിത് നമസ്കാരം നിർവഹിക്കാറുള്ള) മുസല്ല' യിൽവെച്ച് ഞങ്ങൾ അദ്ദേഹത്തെ എറിഞ്ഞു. കല്ലുകൾ അദ്ദേഹത്തെ പ്രയാസപ്പെടുത്തിയപ്പോൾ അദ്ദേഹം ഓടി. 'ഹർറ' യിൽവെച്ച് ഞങ്ങൾക്ക് അദ്ദേഹത്തെ കിട്ടി.ഞങ്ങൾ അദ്ദേഹത്തെ (മരിക്കുവോളം) എറിഞ്ഞു."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]