عَنْ عَلِيٍّ رَضِيَ اللَّهُ عَنْهُ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ:
«مَنْ أَصَابَ حَدًّا فَعُجِّلَ عُقُوبَتَهُ فِي الدُّنْيَا فَاللَّهُ أَعْدَلُ مِنْ أَنْ يُثَنِّيَ عَلَى عَبْدِهِ العُقُوبَةَ فِي الآخِرَةِ، وَمَنْ أَصَابَ حَدًّا فَسَتَرَهُ اللَّهُ عَلَيْهِ وَعَفَا عَنْهُ فَاللَّهُ أَكْرَمُ مِنْ أَنْ يَعُودَ فِي شَيْءٍ قَدْ عَفَا عَنْهُ».
[حسن] - [رواه الترمذي وابن ماجه] - [سنن الترمذي: 2626]
المزيــد ...
അലി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ആരെങ്കിലും ഒരു ശിക്ഷാർഹമായ തിന്മ പ്രവർത്തിക്കുകയും അതിനുള്ള ശിക്ഷ ഇഹലോകത്ത് നിന്ന് അവന് നേരത്തെ നൽകപ്പെടുകയും ചെയ്താൽ തൻ്റെ അടിമയുടെ ശിക്ഷ പരലോകത്തും ആവർത്തിക്കുക എന്നത് നീതിമാനായ അല്ലാഹുവിൽ നിന്നുണ്ടാവുകയില്ല. ആരെങ്കിലും ശിക്ഷാർഹമായ ഒരു തിന്മ പ്രവർത്തിക്കുകയും അല്ലാഹു അവൻ്റെ തിന്മ
മറച്ചു വെക്കുകയും അവന് പൊറുത്തു നൽകുകയും ചെയ്താൽ താൻ പൊറുത്തു നൽകിയ ഒരു കാര്യത്തിലേക്ക് വീണ്ടും (ശിക്ഷിക്കാനായി) മടങ്ങുക എന്നത് അങ്ങേയറ്റം ഉദാരനായ അല്ലാഹുവിൽ നിന്നുണ്ടാവുകയില്ല."
[ഹസൻ] - [رواه الترمذي وابن ماجه] - [سنن الترمذي - 2626]
ആരെങ്കിലും ഇസ്‌ലാമികമായ ശിക്ഷാനടപടികൾക്ക് അർഹമായ ഒരു തിന്മ -വ്യഭിചാരമോ മോഷണമോ പോലുള്ളത്- പ്രവർത്തിക്കുകയും അതിൻ്റെ ശിക്ഷ ഇഹലോകത്ത് വെച്ച് അവൻ്റെ മേൽ നടപ്പിലാക്കപ്പെടുകയും ചെയ്താൽ പ്രസ്തുത ശിക്ഷാനടപടി ആ തിന്മയെ മായ്ച്ചു കളയുന്നതാണ്. ഈ തിന്മകൾക്ക് പരലോകത്ത് അല്ലാഹു ശിക്ഷ നൽകുന്നതല്ല. കാരണം തൻ്റെ അടിമക്ക് ഒരേ തിന്മക്ക് രണ്ട് ശിക്ഷകൾ അല്ലാഹു നൽകുന്നതല്ല; അവൻ അതീവ കാരുണ്യമുള്ളവനും അങ്ങേയറ്റം ഉദാരതയുള്ളവനുമാകുന്നു. ആരുടെയെങ്കിലും തിന്മ അല്ലാഹു മറച്ചു പിടിക്കുകയും അവനെ ആ തിന്മയുടെ പേരിൽ അല്ലാഹു ശിക്ഷിക്കാതിരിക്കുകയും, അവന് പൊറുത്തു നൽകുകയും വിട്ടുമാപ്പാക്കുകയും ചെയ്തുവെങ്കിൽ,അല്ലാഹു പൊറുത്തു നൽകിയ ആ തിന്മക്ക് ശിക്ഷ നൽകാൻ തീരുമാനമെടുക്കുകയില്ല; കാരണം അല്ലാഹു അങ്ങേയറ്റം ഔദാര്യവാനും മാന്യതയുള്ളവനുമാകുന്നു.