عَنْ عُمَرَ بْنِ الخَطَّابِ رَضِيَ اللَّهُ عَنْهُ:
أَنَّ رَجُلًا عَلَى عَهْدِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ اسْمُهُ عَبْدَ اللَّهِ، وَكَانَ يُلَقَّبُ حِمَارًا، وَكَانَ يُضْحِكُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَكَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَدْ جَلَدَهُ فِي الشَّرَابِ، فَأُتِيَ بِهِ يَوْمًا فَأَمَرَ بِهِ فَجُلِدَ، فَقَالَ رَجُلٌ مِنَ القَوْمِ: اللَّهُمَّ الْعَنْهُ، مَا أَكْثَرَ مَا يُؤْتَى بِهِ؟ فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «لاَ تَلْعَنُوهُ، فَوَاللَّهِ مَا عَلِمْتُ أَنَّهُ يُحِبُّ اللَّهَ وَرَسُولَهُ».
[صحيح] - [رواه البخاري] - [صحيح البخاري: 6780]
المزيــد ...
ഉമറുബ്‌നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബിയുടെ -ﷺ- കാലഘട്ടത്തിൽ അബ്ദുല്ല എന്ന് പേരുള്ള ഒരാളുണ്ടായിരുന്നു. 'ഹിമാർ' (കഴുത) എന്നൊരു ഇരട്ടപ്പേരും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം നബിയെ -ﷺ- ചിരിപ്പിക്കാറുണ്ടായിരുന്നു. മദ്യപാനത്തിന്റെ പേരിൽ നബി -ﷺ- അദ്ദേഹത്തെ (മുമ്പ്) ചാട്ടവാറടി നൽകി ശിക്ഷിച്ചിട്ടുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹത്തെ (വീണ്ടും മദ്യപിച്ച നിലയിൽ) കൊണ്ടുവരപ്പെട്ടു. അദ്ദേഹത്തെ അടിക്കാൻ നബി -ﷺ- കൽപ്പിച്ചു. അപ്പോൾ കൂട്ടത്തിൽ ഒരാൾ പറഞ്ഞു: "അല്ലാഹുവേ, ഇയാളെ നീ ശപിക്കേണമേ! എത്ര പ്രാവശ്യമാണ് ഇയാളെ (ഈ തെറ്റിന്റെ പേരിൽ) കൊണ്ടുവരുന്നത്?". അപ്പോൾ നബി -ﷺ- പറഞ്ഞു: "നിങ്ങൾ അദ്ദേഹത്തെ ശപിക്കരുത്. അല്ലാഹുവാണെ സത്യം! അദ്ദേഹം അല്ലാഹുവിനെയും അവന്റെ റസൂലിനെയും സ്നേഹിക്കുന്നു എന്ന് എനിക്കറിയാം."
[صحيح] - [رواه البخاري] - [صحيح البخاري - 6780]
നബി -ﷺ- യുടെ കാലഘട്ടത്തിൽ അബ്ദുല്ല എന്ന് പേരുള്ള ഒരാളുണ്ടായിരുന്നു. 'ഹിമാർ' എന്നായിരുന്നു അദ്ദേഹത്തിന്റെ വിളിപ്പേര്. അദ്ദേഹം തൻ്റെ ചില സംസാരങ്ങളിലൂടെ നബി -ﷺ- യെ ചിരിപ്പിക്കാറുണ്ടായിരുന്നു. മദ്യപിച്ചതിൻ്റെ പേരിൽ നബി -ﷺ- അദ്ദേഹത്തിന് നേരത്തെ ചാട്ടവാറടി ശിക്ഷ നൽകിയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം മദ്യപിച്ച നിലയിൽ അദ്ദേഹത്തെ വീണ്ടും കൊണ്ടുവരപ്പെട്ടു. അപ്പോൾ അദ്ദേഹത്തിന് ചാട്ടവാറടി നൽകാൻ നബി -ﷺ- കൽപ്പിച്ചു. അപ്പോൾ അവിടെയുണ്ടായിരുന്നവരിൽ ഒരാൾ അദ്ദേഹത്തെ ചീത്ത പറഞ്ഞു. അയാൾ പറഞ്ഞു: "അല്ലാഹു ഇയാളെ ശപിക്കട്ടെ! മദ്യപിച്ചതിൻ്റെ പേരിൽ ഇയാളെ എത്ര തവണയാണ് കൊണ്ടുവരുന്നത്?!". അപ്പോൾ നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കാൻ വേണ്ടി നിങ്ങൾ അദ്ദേഹത്തിനെതിരെ പ്രാർത്ഥിക്കരുത്. അല്ലാഹുവാണെ സത്യം! അദ്ദേഹം അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും സ്നേഹിക്കുന്നുവെന്ന് എനിക്കറിയാം."