عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«بَدَأَ الْإِسْلَامُ غَرِيبًا، وَسَيَعُودُ كَمَا بَدَأَ غَرِيبًا، فَطُوبَى لِلْغُرَبَاءِ».
[صحيح] - [رواه مسلم] - [صحيح مسلم: 145]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"ഇസ്‌ലാം ആരംഭിച്ചത് അപരിചിതമായാണ്; ആരംഭിച്ചത് പോലെ അത് അപരിചിതമാകുന്നതാണ്. അന്ന് അപരിചിതർക്ക് മംഗളം."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 145]
ഒറ്റപ്പെട്ട ആളുകളും കുറഞ്ഞ അനുയായികളും മാത്രമുണ്ടായിരുന്ന ഒരു അപരിചിതമായ കാലം ഇസ്‌ലാമിൻ്റെ ആരംഭത്തിലുണ്ടായിരുന്നു; അതേ സ്ഥിതിയിലേക്ക് -കുറച്ചു പേർ മാത്രം ഇസ്‌ലാം മുറുകെ പിടിക്കുന്ന അവസ്ഥയിലേക്ക്- കാര്യങ്ങൾ മടങ്ങുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. അന്ന് അപരിചിതരായി നിലകൊള്ളുന്ന ആ ചുരുക്കമാളുകൾ എത്ര നല്ല സ്ഥിതിയിലും ആഗ്രഹിക്കപ്പെടേണ്ട അവസ്ഥയിലുമാണെന്ന് നബി -ﷺ- അവർക്ക് സന്തോഷവാർത്ത അറിയിക്കുന്നു. അവരെ സന്തോഷിപ്പിക്കുന്നതും കൺകുളിർപ്പിക്കുന്നതുമായ കാര്യം (അവരെ കാത്തിരിക്കുന്നുണ്ട്).