عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ:
«لاَ يَزَالُ قَلْبُ الكَبِيرِ شَابًّا فِي اثْنَتَيْنِ: فِي حُبِّ الدُّنْيَا وَطُولِ الأَمَلِ».
[صحيح] - [رواه البخاري] - [صحيح البخاري: 6420]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു:
"വൃദ്ധൻ്റെ ഹൃദയം രണ്ട് കാര്യങ്ങളിൽ യുവത്വത്തിലായി കൊണ്ടേയിരിക്കും; ഇഹലോകത്തോടുള്ള ഇഷ്ടത്തിലും ദീർഘായുസ്സിനോടുള്ള മോഹത്തിലും."
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 6420]
മനുഷ്യൻ വൃദ്ധനാകുകയും അവൻ്റെ ശരീരം ദുർബലമാവുകയും ചെയ്തുകൊണ്ടിരിക്കെയും അവൻ്റെ ഹൃദയം രണ്ട് കാര്യങ്ങളോടുള്ള ഇഷ്ടത്തിൽ യുവത്വത്തിലായിരിക്കുമെന്ന് നബി (ﷺ) അറിയിക്കുന്നു. ഒന്ന്: സമ്പത്ത് അധികരിക്കാനുള്ള, ഇഹലോകത്തോടുള്ള ആഗ്രഹം. രണ്ട്: നീണ്ട ജീവിതവും ആയുസ്സും ജീവനും ആഗ്രഹങ്ങളും അധികരിക്കുന്നതിൽ.