عَنْ سَهْلِ بْنِ سَعْدٍ رَضيَ اللهُ عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«إِيَّاكُمْ وَمُحَقَّرَاتِ الذُّنُوبِ، فَإِنَّمَا مَثَلُ مُحَقَّرَاتِ الذُّنُوبِ كَقَوْمٍ نَزَلُوا فِي بَطْنِ وَادٍ، فَجَاءَ ذَا بِعُودٍ، وَجَاءَ ذَا بِعُودٍ، حَتَّى أَنْضَجُوا خُبْزَتَهُمْ، وَإِنَّ مُحَقَّرَاتِ الذُّنُوبِ مَتَى يُؤْخَذْ بِهَا صَاحِبُهَا تُهْلِكْهُ».
[صحيح] - [رواه أحمد] - [مسند أحمد: 22808]
المزيــد ...
സഹ്ൽ ബ്‌നു സഅ്ദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നിസ്സാരമാക്കപ്പെടുന്ന തിന്മകളെ നിങ്ങൾ സൂക്ഷിക്കുക. നിസ്സാരമാക്കപ്പെടുന്ന തിന്മകളുടെ ഉപമ ഒരു താഴ്വാരത്തിൽ തമ്പടിച്ച ഒരു കൂട്ടരുടെ ഉപമയാണ്. അവരിൽ ഒരാൾ ഒരു ചെറുകമ്പ് കൊണ്ടുവരികയും, മറ്റൊരാൾ വേറൊരു കമ്പ് കൊണ്ടുവരികയും അങ്ങനെ അവർ തങ്ങളുടെ റൊട്ടി അതിൽ പാചകം ചെയ്തെടുക്കുകയും ചെയ്തു. നിസ്സാരമാക്കപ്പെടുന്ന ഇത്തരം തിന്മകളിൽ ഒരാൾ പിടികൂടപ്പെട്ടാൽ അവ അയാളെ നശിപ്പിക്കുന്നതാണ്."
[സ്വഹീഹ്] - [അഹ്മദ് ഉദ്ധരിച്ചത്] - [مسند أحمد - 22808]
ചെറുപാപങ്ങൾ ചെയ്യുന്നതും അത് അധികരിപ്പിക്കുന്നതും നിസ്സാരമായി കാണരുതെന്ന് നബി -ﷺ- താക്കീത് നൽകുന്നു. കാരണം അവ ഒരുമിച്ചു ചേർന്നാൽ മനുഷ്യനെ നശിപ്പിക്കാൻ മതിയാകുന്നത്ര ഭീകരമാകുന്നതാണ്. അതിനുള്ള ഉദാഹരണമായി ഒരു താഴ്വാരത്തിൽ തമ്പടിച്ച ഒരു യാത്രാസംഘത്തെ നബി -ﷺ- ഉദാഹരിക്കുന്നു. അവർ ഓരോരുത്തരും ചെറിയ കമ്പുകളുമായി വന്നെത്തുകയും, തങ്ങളുടെ റൊട്ടി ആ വിറക് കത്തിച്ചു കൊണ്ട് അവർ പാചകം ചെയ്യുകയും ചെയ്തു. ഇതു പോലെ, ചെറുപാപങ്ങൾ ഒരാളെ ബാധിക്കുകയും, അവൻ അതിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങാതെയും, അല്ലാഹു അവന് പൊറുത്തു കൊടുക്കാതെയുമിരുന്നാൽ അവൻ്റെ നാശത്തിന് അത് മതിയാകുന്നതാണ്.