عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:
«أَكْثِرُوا ذِكْرَ هَادمِ اللَّذَّاتِ» يَعْنِي الْمَوْتَ.
[حسن] - [رواه الترمذي والنسائي وابن ماجه] - [سنن ابن ماجه: 4258]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"ആസ്വാദനങ്ങളുടെ അന്തകനെ സ്മരിക്കുന്നത് നിങ്ങൾ അധികരിപ്പിക്കുക." മരണമാണ് അവിടുന്ന് അത് കൊണ്ട് ഉദ്ദേശിച്ചത്.
[ഹസൻ] - - [سنن ابن ماجه - 4258]
മരണത്തെ കുറിച്ചുള്ള ഓർമ്മയും ചിന്തയും അധികരിപ്പിക്കാൻ നബി ﷺ പ്രേരിപ്പിക്കുന്നു. അതിൻ്റെ ഓർമ്മ പരലോകത്തെ കുറിച്ചുള്ള സ്മരണയുണ്ടാക്കുന്നതാണ്. ഇഹലോകവിഭവങ്ങളോടുള്ള -പ്രത്യേകിച്ചും അതിൽ നിഷിദ്ധമാക്കപ്പെട്ടവയോടുള്ള- അവൻ്റെ സ്നേഹത്തെ ആ ചിന്ത തകർത്തെറിയുന്നതാണ്.