عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«إِنَّمَا بُعِثْتُ لِأُتَمِّمَ مَكَارِمَ الْأَخْلَاقِ».
[حسن] - [رواه البخاري في الأدب المفرد وأحمد والبيهقي] - [السنن الكبرى للبيهقي: 20819]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"ഉൽകൃഷ്ടമായ സ്വഭാവങ്ങൾ പൂർത്തികരിക്കുന്നതിന് വേണ്ടി മാത്രമാണ് ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്."
[ഹസൻ] - [رواه البخاري في الأدب المفرد وأحمد والبيهقي] - [السنن الكبرى للبيهقي - 20819]
എല്ലാ നല്ല സ്വഭാവഗുണങ്ങളും മര്യാദകളും പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ് നബി (ﷺ) നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന് അവിടുന്ന് അറിയിക്കുന്നു. അവിടുത്തേക്ക് മുൻപ് നിയോഗിക്കപ്പെട്ട ദൂതന്മാരുടെ നിയോഗമനത്തിൻ്റെ പൂർത്തീകരണമായാണ് അല്ലാഹു നബി(ﷺ)യെ നിയോഗിച്ചത് എന്നതിനോടൊപ്പം അറബികളുടെ പക്കലുണ്ടായിരുന്ന നല്ല സ്വഭാവഗുണങ്ങളെയും നബി (ﷺ) പൂർണ്ണമാക്കി; നന്മ ഇഷ്ടപ്പെടുന്നവരും തിന്മയോട് വെറുപ്പുള്ളവരുമായിരുന്നു അറബികൾ. മാന്യതയുടെയും ഉദാരതയുടെയും ഔന്നത്യത്തിൻ്റെയും ഗുണങ്ങൾ അവരിലുണ്ടായിരുന്നു. അവരുടെ സ്വഭാവങ്ങളിലെ കുറവുകളെ നികത്തുന്നതായിരുന്നു നബി (ﷺ) യുടെ നിയോഗമനത്തിൻ്റെ മറ്റൊരു ലക്ഷ്യം. തറവാടിൻ്റെ പേരിൽ മേന്മ നടിക്കലും, അഹങ്കാരവും ദരിദ്രരെ നിസ്സാരവൽക്കരിക്കലും മറ്റുമെല്ലാം അവരുടെ മോശം സ്വഭാവങ്ങളിൽ പെട്ടതായിരുന്നു.