عن عبد الله بن عمرو رضي الله عنهما قال: قال رسول الله صلى الله عليه وسلم:
«إِنَّ الْمُقْسِطِينَ عِنْدَ اللهِ عَلَى مَنَابِرَ مِنْ نُورٍ، عَنْ يَمِينِ الرَّحْمَنِ عَزَّ وَجَلَّ، وَكِلْتَا يَدَيْهِ يَمِينٌ، الَّذِينَ يَعْدِلُونَ فِي حُكْمِهِمْ وَأَهْلِيهِمْ وَمَا وَلُوا».
[صحيح] - [رواه مسلم] - [صحيح مسلم: 1827]
المزيــد ...
അബ്ദുല്ലാഹി ബ്‌നു അംറ് ബ്‌നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"തീർച്ചയായും നീതിമാന്മാർ അല്ലാഹുവിങ്കൽ; പരമകാരുണികൻ്റെ വലതു വശത്തായി പ്രകാശപീഠങ്ങൾക്ക് മുകളിലായിരിക്കും. അവൻ്റെ രണ്ട് കരങ്ങളും വലതാകുന്നു. തങ്ങളുടെ വിധികൽപ്പനകളിലും കുടുംബങ്ങളിലും ഏറ്റെടുത്ത കാര്യങ്ങളിലും നീതി പുലർത്തുന്നവരത്രെ (ആ നീതിമാന്മാർ)."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 1827]
ജനങ്ങൾക്കിടയിൽ -തങ്ങളുടെ അധികാര മേഖലയിലും വിധികൽപ്പനകളിലും കുടുംബങ്ങളിലും- നീതിപൂർവകവും സത്യപൂർണ്ണവുമായി വിധിക്കുന്നവർ അല്ലാഹുവിങ്കൽ ഉന്നതമായ പീഠങ്ങളിലായിരിക്കും ഇരിക്കുക എന്ന് നബി ﷺ അറിയിക്കുന്നു. ഈ ഇരിപ്പിടങ്ങൾ പ്രകാശം കൊണ്ട് നിർമ്മിതമായിരിക്കും. നീതിമാന്മാർക്ക് അല്ലാഹു പരലോകത്ത് നൽകുന്ന ആദരവാണത്. പ്രകാശം കൊണ്ടുള്ള ഈ പീഠങ്ങൾ അല്ലാഹുവിൻ്റെ വലതു വശത്തായിരിക്കും ഉണ്ടാവുക; അവൻ്റെ ഇരുകരങ്ങളും വലതു ഭാഗത്താകുന്നു.