عن أبي هريرة رضي الله عنه : أن رجلًا قال للنبي -صلى الله عليه وآله وسلم-: أوصني، قال لا تَغْضَبْ فردَّدَ مِرارًا، قال لا تَغْضَبْ».
[صحيح] - [رواه البخاري]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരാൾ നബി -ﷺ- യോട് പറഞ്ഞു: "എനിക്ക് വസ്വിയ്യത് നൽകിയാലും." നബി -ﷺ- പറഞ്ഞു: "നീ കോപിക്കരുത്." അയാൾ വീണ്ടും പല തവണ ആവർത്തിച്ചു. (അപ്പോഴെല്ലാം) നബി -ﷺ- പറഞ്ഞു: "നീ കോപിക്കരുത്."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്

വിശദീകരണം

സ്വഹാബികളിൽ ഒരാൾ തനിക്ക് ഇഹലോകത്തും പരലോകത്തും ഉപകാരപ്പെടുന്ന ഒരു കാര്യം തന്നോട് കൽപ്പിക്കാൻ നബി -ﷺ- യോട് ആവശ്യപ്പെട്ടു. അവിടുന്ന് അയാളോട് കോപിക്കരുതെന്ന് കൽപ്പിച്ചു. മനുഷ്യൻ്റെ മിക്ക തിന്മകളും തടുക്കാനുള്ള വഴി ഈ ഒരു ഉപദേശത്തിലുണ്ട്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് ജെർമൻ ജപ്പാനീസ്
വിവർത്തനം പ്രദർശിപ്പിക്കുക

പാഠങ്ങൾ

  1. * ഉപകാരപ്രദമായ കാര്യങ്ങൾ നേടിയെടുക്കുന്നതിൽ സ്വഹാബികൾക്കുണ്ടായിരുന്ന താൽപര്യം.
  2. * ചോദ്യകർത്താവ് പെട്ടെന്ന് കോപിക്കുന്ന വ്യക്തിയായതിനാലായിരുന്നു നബി -ﷺ- ഈ ഉപദേശം അദ്ദേഹത്തിന് നൽകിയത് എന്ന സംഭവം സ്ഥിരപ്പെട്ടിട്ടുണ്ടെങ്കിൽ ഓരോ രോഗിയെയും അവൻ്റെ രോഗം മനസ്സിലാക്കിയാണ് ചികിത്സിക്കേണ്ടത് എന്ന പാഠം കൂടി അതിൽ നിന്ന് മനസ്സിലാക്കാം.
  3. * കോപത്തിൽ നിന്നുള്ള താക്കീത്. എല്ലാ തിന്മകളും ഒരുമിപ്പിക്കുന്ന കാര്യമാണത്. അതിൽ നിന്ന് സൂക്ഷ്മത പാലിക്കുക എന്നത് എല്ലാ നന്മകളെയും ഒരുമിപ്പിക്കുന്ന കാര്യവുമാണ്.
  4. * കോപത്തിലേക്ക് നയിക്കുന്ന കാര്യങ്ങൾ സംഭവിക്കുമ്പോൾ ദേഷ്യം പിടിച്ചു വെക്കാൻ സഹായിക്കുന്ന സ്വഭാവങ്ങൾ ശീലമാക്കിയെടുക്കണം. ഉദാരത, ദാനധർമ്മം, വിവേകം, ലജ്ജ പോലുള്ള സ്വഭാവങ്ങൾ ഉദാഹരണം.
  5. * മോശം സ്വഭാവങ്ങളിൽ നിന്ന് ഇസ്ലാം വിലക്കുന്നു എന്നത് ഈ ദീനിൻ്റെ നന്മകളിൽ പെട്ടതാണ്.
  6. * പണ്ഡിതന്മാരിൽ നിന്ന് വസ്വിയ്യതുകൾ (സുപ്രധാനമായ ഉപദേശങ്ങൾ) ചോദിക്കാവുന്നതാണ്.
  7. * വസ്വിയ്യത്ത് വീണ്ടും വീണ്ടും ചോദിക്കുന്നത് അനുവദനീയമാണ്.
  8. * തിന്മയിലേക്ക് നയിക്കുന്ന വഴികളെ അടച്ചു കളയണം എന്ന അടിസ്ഥാനം ഈ ഹദീഥിലുണ്ട്.
  9. * നബി -ﷺ- ക്ക് പ്രത്യേകമായുണ്ടായിരുന്ന വാക്കുകളിലെ ആശയസമ്പുഷ്ടത ഈ ഹദീഥിൽ കാണാവുന്നതാണ്.
  10. * ഒരു കാര്യത്തിൽ നിന്ന് വിലക്കുക എന്നാൽ അതിലേക്കെത്തുന്ന കാരണങ്ങളിൽ നിന്നുള്ള വിലക്കും, അവ ഉപേക്ഷിക്കാൻ സഹായിക്കുന്ന കാര്യങ്ങൾ കൊണ്ടുള്ള കൽപ്പനയുമാണ്.
കൂടുതൽ