عن أبي سعيد الخدري رضي الله عنه أن رسول الله صلى الله عليه وسلم قال:
«لَا ضَرَرَ وَلَا ضِرَارَ، مَنْ ضَارَّ ضَرَّهُ اللَّهُ، وَمَنْ شَاقَّ شَقَّ اللَّهُ عَلَيْهِ».
[صحيح بشواهده] - [رواه الدارقطني] - [سنن الدارقطني: 3079]
المزيــد ...
അബൂ സഈദ് അൽ ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"സ്വയം ഉപദ്രവമേൽക്കലോ, മറ്റുള്ളവരോ ഉപദ്രവിക്കലോ (ഇസ്‌ലാമിൽ) ഇല്ല. ആരെങ്കിലും ഉപദ്രവം ചെയ്താൽ അല്ലാഹു അവനെയും ഉപദ്രവിക്കുന്നതാണ്. ആരെങ്കിലും കഠിനത വരുത്തിയാൽ അല്ലാഹു അവനും കഠിനത വരുത്തും."
[മറ്റ് റിപ്പോർട്ടുകളുടെ പിൻബലം കൊണ്ട് സ്വഹീഹായത്] - [ദാറഖുത്നി ഉദ്ധരിച്ചത്] - [سنن الدارقطني - 3079]
ഉപദ്രവങ്ങൾ -ഏതു നിലക്കുള്ളതും രൂപത്തിലുള്ളതുമാണെങ്കിലും- അവ തടയുകയും ഒഴിവാക്കുകയും വേണ്ടതാണെന്ന് നബി ﷺ അറിയിക്കുന്നു. അത് സ്വന്തം ശരീരത്തോടാണെങ്കിലും പാടില്ല, മറ്റുള്ളവരോടാണെങ്കിലും പാടില്ല. തൻ്റെ സ്വന്തത്തിന് ഉപദ്രവമുണ്ടാക്കുന്നതും, മറ്റുള്ളവർക്ക് ഉപദ്രവം സൃഷ്ടിക്കുന്നതുമെല്ലാം ഒരേ പോലെ നിഷിദ്ധമാണ്.
ഉപദ്രവത്തെ നേരിടുന്നതിന് വേണ്ടിയാണെങ്കിലും അവൻ ഉപദ്രവമുണ്ടാക്കരുത്. കാരണം ഉപദ്രവം പൂർണ്ണമായും നീക്കാൻ ശ്രമിക്കണമെന്നതാണ് ഇസ്‌ലാമിൻ്റെ അദ്ധ്യാപനം. എന്നാൽ പ്രതിക്രിയാ നടപടികൾ സ്വീകരിക്കുന്ന സന്ദർഭങ്ങളിൽ -അതിരു കവിയാതെ- ഉപദ്രവമേൽപ്പിക്കാൻ അനുവാദമുണ്ട് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
അതോടൊപ്പം, ജനങ്ങൾക്ക് ഉപദ്രവമേൽപ്പിക്കുന്നവർക്ക് അല്ലാഹുവിൻ്റെ പക്കൽ നിന്ന് ഉപദ്രവമുണ്ടാകുമെന്നും, ജനങ്ങൾക്ക് കഠിനത സൃഷ്ടിക്കുന്നവർ അല്ലാഹുവിൽ നിന്നുള്ള കഠിനത നേരിടേണ്ടി വരുമെന്നും നബി ﷺ ഈ ഹദീഥിൽ ഓർമ്മപ്പെടുത്തി.