عَنِ ابنِ مَسعُودٍ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«لَا يَحِلُّ دَمُ امْرِئٍ مُسْلِمٍ إِلَّا بِإِحْدَى ثَلَاثٍ: الثَّيِّبُ الزَّانِي، وَالنَّفْسُ بِالنَّفْسِ، وَالتَّارِكُ لِدِينِهِ المُفَارِقُ لِلْجَمَاعَةِ».
[صحيح] - [متفق عليه] - [صحيح مسلم: 1676]
المزيــد ...
ഇബ്നു മസ്ഊദ് (رضي الله عنه) നിവേദനം: നബി (ﷺ) പറഞ്ഞു:
"മുസ്‌ലിമായ ഒരു വ്യക്തിയുടെ ജീവൻ മൂന്ന് കാരണങ്ങളാലല്ലാതെ ഹനിക്കപ്പെടരുത്. വിവാഹിതനായ ഒരാൾ വ്യഭിചരിച്ചാൽ, ഒരാളെ കൊലപ്പെടുത്തിയതിന് പകരമായി, ദീൻ ഉപേക്ഷിച്ചു കൊണ്ട് മുസ്‌ലിം സമൂഹത്തിൽ നിന്ന് വേർപിരിഞ്ഞവൻ."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 1676]
മുസ്‌ലിമായ ഒരാളുടെ ജീവൻ പവിത്രമാണ്; എന്നാൽ, താഴെ പറയുന്ന മൂന്ന് കാര്യങ്ങളിൽ ഒന്ന് ചെയ്താൽ അവൻ്റെ മേൽ വധശിക്ഷ നടപ്പിലാക്കപ്പെടുന്നതാണ്: ഒന്നാമത്തേത്: ശരിയായ വിവാഹത്തിലൂടെ ദാമ്പത്യബന്ധത്തിൽ പ്രവേശിച്ച ഒരാൾ അതിന് ശേഷം വ്യഭിചരിച്ചാൽ. അവനെ എറിഞ്ഞു കൊല്ലുക എന്നതാണ് അവൻ്റെ മേലുള്ള ശിക്ഷാവിധി. രണ്ടാമത്തേത്: വധിക്കപ്പെടാൻ അനുവാദമില്ലാത്ത ഒരാളെ അന്യായമായി മനഃപൂർവം വധിച്ചവൻ. അവൻ്റെ കാര്യത്തിലും പ്രതിക്രിയയായി വധശിക്ഷ നടപ്പിലാക്കപ്പെടുന്നതാണ്; പക്ഷേ ഈ നിയമം നടപ്പിലാക്കുന്നതിന് മുൻപ് ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. മൂന്നാമത്തേത്: മുസ്‌ലിം സമൂഹത്തിൽ നിന്ന് പുറത്തുപോയവൻ. ഈ പറഞ്ഞതിൽ ഇസ്‌ലാം പൂർണ്ണമായി ഉപേക്ഷിച്ച് മുർത്തദ്ദായ മതപരിത്യാഗി ഉൾപ്പെടുന്നതാണ്. അതു പോലെ, ഖവാരിജുകൾ (നിയമപരമായി ഭരണം നടത്തുന്നവർക്കെതിരെ സായുധ വിപ്ലവം നയിക്കുന്നവർ), വഴികൊള്ളക്കാർ എന്നിവരെ പോലെ, ദീനിന്റെ ചില ഭാഗങ്ങൾ ഉപേക്ഷിച്ച് വേർപിരിയുന്നവരും ഉൾപ്പെടുന്നതാണ്.