ഹദീസുകളുടെ പട്ടിക

തീർച്ചയായും ഹലാൽ (അനുവദനീയമായത്) വ്യക്തമാണ്. തീർച്ചയായും ഹറാമും (നിഷിദ്ധമായത്) വ്യക്തമാണ്. അവക്ക് രണ്ടിനുമിടയിൽ അവ്യക്തമായ ചില കാര്യങ്ങളുണ്ട്; അധികജനങ്ങൾക്കും അവയെ കുറിച്ച് അറിയുകയില്ല. ആരെങ്കിലും അവ്യക്തമായ കാര്യങ്ങളെ സൂക്ഷിച്ചാൽ അവൻ തൻ്റെ മതത്തെയും അഭിമാനത്തെയും രക്ഷപ്പെടുത്തിയിരിക്കുന്നു. ആരെങ്കിലും അവ്യക്തമായ കാര്യങ്ങളിൽ വീണുപോയാൽ അവൻ ഹറാമിൽ വീണുപോയിരിക്കുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
(ഇസ്ലാമിൽ) ഉപദ്രവമോ, ഉപദ്രവിക്കലോ ഇല്ല.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഞാൻ നിങ്ങളോട് നിരോധിച്ചത് നിങ്ങൾ വെടിയുക. ഞാൻ നിങ്ങളോട് കൽപ്പിച്ചത് നിങ്ങൾക്ക് അതിൽ സാധ്യമാകുന്നത് പ്രാവർത്തികമാക്കുക. നിങ്ങൾക്ക് മുൻപുള്ളവരെ നശിപ്പിച്ചത് അവരുടെ അധികരിച്ച ചോദ്യങ്ങളും, അവരുടെ നബിമാരോട് അവർ എതിരായതും മാത്രമാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
തീർച്ചയായും അല്ലാഹു, അവൻ്റെ ഇളവുകൾ സ്വീകരിക്കുന്നത് അവൻ്റെ കൽപ്പനകൾ നിറവേറ്റുന്നത് പോലെത്തന്നെ ഇഷ്ടപ്പെടുന്നു
عربي ഇംഗ്ലീഷ് സ്‌പെയിൻ