عن شداد بن أوس رضي الله عنه مرفوعًا:« إن الله كتب الإحسانَ على كل شيء، فإذا قتلتم فأحسِنوا القِتلةَ وإذا ذبحتم فأحسِنوا الذِّبحة، وليحد أحدُكم شَفْرَتَه ولْيُرِحْ ذبيحتَهُ».
[صحيح] - [رواه مسلم]
المزيــد ...

ശദ്ദാദു ബ്നു ഔസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എല്ലാ കാര്യത്തിലും അല്ലാഹു നന്മ നിശ്ചയിച്ചിരിക്കുന്നു. അതിനാൽ നിങ്ങൾ വധിക്കുമ്പോൾ നല്ല രൂപത്തിൽ വധിക്കുക. നിങ്ങൾ (മൃഗത്തെ) അറുക്കുമ്പോൾ അറവ് നന്നാക്കുക. തൻ്റെ കത്തി അവൻ മൂർച്ചകൂട്ടുകയും, അറവ് മൃഗത്തിന് ആശ്വാസം നൽകുകയും ചെയ്യട്ടെ."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

ഓരോ മുസ്ലിമും തൻ്റെ ഉദ്ദേശവും ജീവിതവും നന്നാക്കുവാൻ കൽപ്പിക്കപ്പെട്ടവനാണ്. താൻ ചെയ്യുന്ന നന്മകളും ആരാധനകളും അവൻ നന്നാക്കേണ്ടതുണ്ട്. അവൻ്റെ പ്രവർത്തനവും ജോലിയും നന്നാക്കേണ്ടതുണ്ട്. മനുഷ്യരോടും മൃഗങ്ങളോടും നന്മയിൽ വർത്തിക്കാൻ കൽപ്പിക്കപ്പെട്ടവനാണ് അവൻ. അല്ല! ജീവനില്ലാത്ത വസ്തുക്കളോട് വരെ അത് പാലിക്കേണ്ടതുണ്ട്. മൃഗങ്ങളെ അറുക്കുന്ന വ്യക്തിക്ക് അവയെ വേദനിപ്പിക്കേണ്ടി വരുമെന്നതിൽ സംശയമില്ല. എന്നാൽ മൃഗത്തെ ഉപയോഗപ്പെടുത്തണമെങ്കിൽ അതിനെ അറുക്കാതെ കഴിയുകയുമില്ല. അതിനാൽ അറുക്കുമ്പോഴാണെങ്കിൽ പോലും - അല്ലെങ്കിൽ ന്യായമായ ഒരു വധം നടത്തേണ്ടി വന്നാൽ പോലും - അതിൽ കാരുണ്യത്തിൻ്റെയും അനുകമ്പയുടെയും അലിവിൻ്റെയും സൗമ്യതയുടെയും അർത്ഥങ്ങൾ ഓരോ മുസ്ലിമിൻ്റെയും ഹൃദയത്തിൽ നട്ടുവളർത്തലാണ് ഈ ഹദീഥിൻ്റെ ഉദ്ദേശം. അറവിലും വധശിക്ഷയിലും വരെ നന്മ പുലർത്തണമെന്നുണ്ടെങ്കിൽ മറ്റു കാര്യങ്ങളിൽ അതിനേക്കാൾ അക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട് എന്ന ഓർമ്മപ്പെടുത്തൽ കൂടി ഈ ഹദീഥിലുണ്ട്. അറവ് നന്നാക്കുന്നതിൻ്റെ ഭാഗമാണ് കത്തി മൂർച്ചയുള്ളതാക്കലും, അറവുമൃഗത്തിന് ആശ്വാസം നൽകലും.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് ജെർമൻ ജപ്പാനീസ്
വിവർത്തനം പ്രദർശിപ്പിക്കുക

പാഠങ്ങൾ

  1. എല്ലാ കാര്യങ്ങളും ഏറ്റവും നന്നാക്കണമെന്ന കൽപ്പന ഈ ഹദീഥിലുണ്ട്. ഓരോന്നിലും അതിൻ്റേതായ രൂപത്തിൽ അത് പാലിക്കേണ്ടതുണ്ട്. ബാഹ്യവും ആന്തരികവുമായ നിർബന്ധകർമ്മങ്ങൾ (നമസ്കാരം പോലുള്ളവ ഉദാഹരണം) പ്രവർത്തിക്കുമ്പോൾ അതിലെ നിർബന്ധകാര്യങ്ങൾ പൂർത്തീകരിക്കുക എന്നത് നിർബന്ധമായും വേണ്ട നന്നാക്കലാണ്. എന്നാൽ അതിലെ സുന്നത്തുകൾ പൂർത്തീകരിക്കുക എന്നതാകട്ടെ, അതിലുള്ള ഐഛികമായ നന്നാക്കലും. നിഷിദ്ധകാര്യങ്ങൾ ഉപേക്ഷിക്കുന്നതിലുമുണ്ട് നന്നാക്കേണ്ട കാര്യങ്ങൾ. അവ ഉള്ളിലും പുറത്തും ഒരു പോലെ ഉപേക്ഷിക്കുക എന്നത് നിർബന്ധമായും വേണ്ടതാണ്. അല്ലാഹുവിൻ്റെ വിധിയിൽ ക്ഷമിക്കുന്നതിലും നന്നാക്കേണ്ട കാര്യങ്ങളുണ്ട്. അരിശമോ കടുത്ത വ്യസനമോ പ്രകടിപ്പിക്കാതിരിക്കുക എന്നത് അതിൽ പെട്ടതാണ്. സൃഷ്ടികളോടുള്ള പെരുമാറ്റവും ഇടപാടും നന്നാക്കുന്നതിൻ്റെ ഭാഗമാണ് അല്ലാഹു അവരുടെ കാര്യത്തിൽ നിർബന്ധമാക്കിയ അവകാശങ്ങൾ നിറവേറ്റുക എന്നത്. ആരുടെയെങ്കിലും മേലുള്ള അധികാരം ലഭിച്ചാൽ ഇസ്ലാം നിശ്ചയിച്ച പ്രകാരമുള്ള നിർബന്ധബാധ്യതകൾ അവരുടെ കാര്യത്തിൽ നിറവേറ്റണം. അറുക്കാൻ അനുവാദമുള്ള ജീവികളെ അറുക്കുമ്പോൾ ഏറ്റവും വേഗതയിലും എളുപ്പത്തിലും - ആവശ്യമില്ലാതെ, അധികമായി വേദനിപ്പിക്കാതെ - അവരെ അറുക്കുക എന്നതാണ് അതിലെ നന്മ.
  2. * സൃഷ്ടികളോട് അല്ലാഹുവിനുള്ള കാരുണ്യം. എല്ലാ കാര്യത്തിലും അവൻ നന്മ രേഖപ്പെടുത്തിയിരിക്കുന്നു.
  3. * അല്ലാഹുവിനാണ് കൽപ്പനാധികാരവും അവനാണ് വിധിക്കാനുള്ള അവകാശവും. നബി -ﷺ- പറഞ്ഞ വാക്ക് ശ്രദ്ധിക്കുക: "അല്ലാഹു നന്മ നിശ്ചയിച്ചിരിക്കുന്നു." ഈ നിശ്ചയിക്കൽ രണ്ട് രൂപത്തിലാണ്. പ്രാപഞ്ചികമായ നിശ്ചയിക്കൽ (വിധി), മതപരമായ നിശ്ചയിക്കൽ (മതവിധികൾ).
  4. * എല്ലാ കാര്യത്തിലും നന്മയുണ്ട്. എല്ലാ കാര്യവും നന്മയുള്ളതാക്കുക എന്നത് സാധ്യവുമാണ്. നബി -ﷺ- പറഞ്ഞതു നോക്കൂ: "തീർച്ചയായും അല്ലാഹു എല്ലാ കാര്യത്തിലും നന്മ നിശ്ചയിച്ചിരിക്കുന്നു."
  5. * നബി -ﷺ- യുടെ മനോഹരമായ അദ്ധ്യാപനം. അവിടുന്ന് ഉദാഹരണത്തിലൂടെ കാര്യം പഠിപ്പിച്ചു നൽകുന്നു. ഉദാഹരണങ്ങൾ കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കും. 'നിങ്ങൾ വധിച്ചാൽ... നിങ്ങൾ അറുത്താൽ... എന്നിങ്ങനെ പറഞ്ഞതെല്ലാം ഉദാഹരണങ്ങളാണ്.
  6. * അറവ് നല്ല രൂപത്തിലാക്കൽ നിർബന്ധമാണ്. കാരണം അറുക്കണമെന്നല്ല, അറവിൻ്റെ രൂപം നന്നാക്കണമെന്നാണ് ഹദീഥിലുള്ളത്.
  7. * അറവ് നന്നാക്കുക എന്നാൽ ദീൻ പഠിപ്പിച്ച രൂപത്തിൽ മൃഗത്തെ അറുക്കലാണ്.
  8. * മൃഗങ്ങളെ ഉപദ്രവിക്കാൻ പാടില്ലെന്ന പാഠം. ഉദാഹരണത്തിന് മൃഗത്തെ ഉന്നം പഠിക്കാൻ ലക്ഷ്യമാക്കി വെക്കുകയോ, അതിനെ പട്ടിണിക്കിടുകയോ, ഭക്ഷണവും വെള്ളവുമില്ലാതെ കെട്ടിയിടുകയോ ചെയ്യരുത്.
  9. * ഈ ദീൻ -ഇസ്ലാം- എല്ലാ നന്മകളും ഉൾക്കൊള്ളുന്നു. മൃഗങ്ങളോടുള്ള കാരുണ്യവും അലിവും അതിൽ പെട്ടതാണ്.